ഷിക്കാഗോ: ഐ.പി.സി സെന്‍ട്രല്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ് 13 വെള്ളി, 14 ശനി ദിവസങ്ങളില്‍ ഡസ്‌പ്ലെയിന്‍സിലുള്ള ഐ.പി.സി ഹെബ്രോണ്‍ ഗോസ്പല്‍ സെന്ററില്‍ വച്ചു നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ആരംഭിക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കോശി അധ്യക്ഷത വഹിക്കും. പാസ്റ്റര്‍ സാം ജോര്‍ജ് (ഐ.പി.സി ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്) ഈ ദിവസങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റര്‍ പി.വി. മാമ്മന്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്‍ (സെക്രട്ടറി), കെ.ഒ. ജോസ് (ജോ. സെക്രട്ടറി), ജേക്കബ് ചാക്കോ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 900 3167, 708 923 6313.

LEAVE A REPLY

Please enter your comment!
Please enter your name here