ഷിക്കാഗോ: നടന, നാട്യ, സംഗീത, ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കി, ഷിക്കാഗോയിലെ കലാസ്‌നേഹികള്‍ക്കായി, ഷിക്കാഗോയുടെ സ്വന്തം കലാപ്രതിഭകളും, മുന്‍തെന്നിന്ത്യന്‍ നായികയും, പ്രശസ്ത നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയും ചേര്‍ന്നവതരിപ്പിക്കുന്ന ­”ഷിക്കാഗോ സ്റ്റാര്‍സ് നൈറ്റ്” സ്‌റ്റേജ് ഷോ മെയ്­ 7 ന് ക്യത്യം 6 മണിക്ക്, ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളില്‍ വച്ച് അരങ്ങേറുന്നു.

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം, 60 ല്‍ പരം കലാപ്രതിഭകള്‍ അണിനിരക്കുന്ന ഈ കലാവിരുന്ന് ലൈവ് ഓര്‍ക്കസ്­ട്രയുടെ അകമ്പടിയോടെയാണെന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. ഈ കലാമാമാങ്കം, നിങ്ങളുടെ കണ്ണുകള്‍ക്കും, കാതുകള്‍ക്കും കുളിര്‍മ്മയേകുന്നതായിരിക്കുമെന്ന് വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തും, എന്റെര്‍റ്റൈന്മെന്റ് കോര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

തിരുഹൃദയ ഫൊറോനാ ദൈവാലയത്തില്‍ നിരവധി വ്യത്യസ്തകലാരൂപങ്ങള്‍ അവതരിപ്പിച്ച രഞ്ചിത കിഴക്കനടിയും, ശ്രദ്ധേയമായ ഒട്ടനവധി നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ ടോമി കുന്നശ്ശേരിയും, തനതായ അനേകവേഷങ്ങള്‍ അവതരിപ്പിച്ച് ഷിക്കാഗോയുടെ ബെസ്റ്റ് ആക്ടര്‍ എന്ന ബഹുമതി നേടിയ സുനില്‍ കോയിത്തറയും ഒരുമിച്ച്‌ചേര്‍ന്നാണ് ഈ സ്‌റ്റേജ് ഷോ സംവിധാനം ചെയ്തിരിക്കുന്നത്.

വിവിധപ്രായത്തിലുള്ള കാണികള്‍ക്കെല്ലാം ആസ്വാദ്യകരമാകുന്നതിനുവേണ്ടി, വ്യത്യസ്തങ്ങളായ അനവധി ഗാനങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന സംഗീതമേളയെ നയിക്കുന്നത് ഷിക്കാഗോയുടെ സ്വന്തം അനുഗ്രഹീത ഗായകന്‍ സജി മാലിത്തുരുത്തേലും, ശ്രുതിമധുരങ്ങളായ ഒട്ടനവധി ഗാനങ്ങള്‍, ഷിക്കാഗോ മലയാളികള്‍ക്ക്­ സമ്മാനിച്ച ലിഡിയ സൈമണും, ഷാബിന്‍ കുരുട്ടുപറംബിലുമാണ്.

നൃത്യനൃത്തങ്ങളുടെ മായാജാലമൊരുക്കുവാന്‍ പ്രശസ്ത നര്‍ത്തകിയും കോറിയോഗ്രാഫറുമായ ദിവ്യാ ഉണ്ണിയും, നൃത്തത്തെ വേറിട്ടൊരു തലത്തിലേക്കുയര്‍ത്തിയ ജിനു വര്‍ഗ്ഗീസും, അവര്‍ക്കൊപ്പം ഷിക്കാഗോയുടെ സ്വന്തം ചിന്നു തോട്ടവും, ഇവരുടെ പിന്നില്‍ അണിനിരക്കുന്ന അനുഗ്രഹീത നര്‍ത്തകികളായ ജാസ്മിന്‍ പുത്തെന്‍പുരക്കലും, റ്റിയാര കുടിലിലും, കുടാതെ മറ്റനവധി നര്‍ത്തകരും, നര്‍ത്തകികളും, അതിലുപരി നടന രാജാക്കന്മാരും, റാണികളും, മാറ്റുരക്കുന്ന കോമഡിനാടകങ്ങളും, മറ്റുവ്യത്യസ്തമായ നാട്യകലാരൂപങ്ങളും നിങ്ങള്‍ക്കായി സ്റ്റാര്‍സ് നൈറ്റ് ഒരുക്കിയിരിക്കുന്നു.

വളരെ വ്യത്യസ്തവും, പുതുമയാര്‍ന്നതുമായ ഈ കലാസന്ധ്യ കണ്ടാസ്വദിക്കാന്‍ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു.

ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും കണ്‍­വീനര്‍ കുര്യന്‍ നെല്ലാമറ്റം (630­664­9405), ജോ. കണ്‍­വീനര്‍മാരായ കുഞ്ഞുമോന്‍ നെടിയകാല (708­790­8132), മാത്യു ഇടിയാലി (630­205­7014), സുജ (മോളമ്മ) തൊട്ടിച്ചിറ (847­845­1068), ട്രസ്റ്റിമാരായ തോമസ് നെടുമ്പുഴ (630­854­9517), ജിമ്മി മുകളേല്‍ (630­706­1374), ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍ (630­776­6001), ഫിലിപ് പുത്തെന്‍പുരയില്‍ (773­282­5954), കൂടാരയോഗം കോര്‍ഡിനേറ്റര്‍മാരായ റ്റോണി പുല്ലാപ്പള്ളി (630­205­5078), ബെന്നി വാച്ചാച്ചിറ (847­322­1973), ജിമ്മി കണിയാലി (630­903­7680), ജോയി വരകാല (630­715­1346­), തങ്കമ്മ നെടിയകാലായില്‍ (708­224­5653), റ്റിജൊ കമ്മപറമ്പില്‍ (630­863­0910), റ്റോമി കുന്നശ്ശേരി (630­788­0124), പി. ആര്‍. ഒ. ബിനോയി കിഴക്കനടി (312­513­2361) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ബിനോയി കിഴക്കനടി

 

Newsimg2_56039768

LEAVE A REPLY

Please enter your comment!
Please enter your name here