കലിഫോർണിയ ∙ സാൻഹൊസെയിൽ ഏപ്രിൽ 30 ശനിയാഴ്ച ഇന്ത്യൻ വംശജൻ ജെയിംസ് നല്ലന്റെ വെടിയേറ്റ് ഭാര്യ സോണിയ നല്ലൻ കൊല്ലപ്പെട്ടു.

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇൻഡിഗൊ ഓക്ക് ലൈനിലുളള വീട്ടിൽ പൊലീസ് എത്തിചേരുമ്പോൾ ഭാര്യ ഡോണിയ (43) തലക്ക് വെടിയേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു.

ശനിയാഴ്ച പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ജെയിംസ് നല്ലനെ (63) അറസ്റ്റ് ചെയ്തു സാന്റാ ക്ലാര കൗണ്ടി ജയിലിലടച്ചു.

7 വർഷം മുമ്പ് വീടിനകത്ത് റിപ്പെയർവർക്ക് ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഭർത്താവ് ജെയിംസിനെ ശുശ്രൂഷിച്ചിരുന്നത് ഭാര്യയായിരുന്നു. വീഴ്ചയ്ക്കു ശേഷം മാനസിക നിലയിൽ വലിയ മാറ്റം സംഭവിച്ചിരുന്നതായി ഭാര്യ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി പ്രതിയുടെ സഹോദരൻ ക്രിസ് പറഞ്ഞു. സാൻഹൊസെ ഇന്റർ നാഷണൽ ക്രിസ്ത്യൻ സെന്റർ പാസ്റ്ററാണ് ക്രിസ്.

സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സാൻഹൊസെ സിറ്റിയിൽ കഴിഞ്ഞ രണ്ട് ആഴ്ചക്കുളളിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശികളായി മാതാപിതാക്കളെ വെടിവെച്ചു കൊന്ന കേസ്സിൽ 22, 17 ഉം വയസുളള രണ്ട് മക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here