ലോകത്തെയാകെ വലച്ച കൊവിഡ് രോഗത്തെ നേരിടാൻ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ദുരിതത്തിലായ സാധാരണ ജനങ്ങളുടെ വിശപ്പകറ്റാനും ഈ ദുരിത കാലത്തെ താണ്ടാൻ അവർക്കാവശ്യമായ സഹായമേകാനും രാജ്യത്തെ പ്രമുഖ പാചകവിദഗ്ധനും റെസ്റ്റൊറൻ് ശൃഖലകളുടെ സ്ഥാപകനും ചലച്ചിത്ര നിർമ്മാതാവുമായ വികാസ് ഖന്ന ആരംഭിച്ച ‘ഫീഡ് ഇന്ത്യ ക്യാമ്പെയ്ൻ’ ശ്രദ്ധേയമാകുകയാണ്. രാജ്യത്തെ ആപത്ത് സമയത്ത് സഹായിക്കേണ്ടതാണെന്നും തൻ്റെ വേരുകളുള‌ള പഞ്ചാബിലെ വേണ്ടവർക്കെല്ലാം ആഹാരം നൽകണം എന്ന അമ്മ പഠിപ്പിച്ച പാഠം രാജ്യത്തിനായി പ്രാവർത്തികമാക്കാൻ ഏറ്റവും മികച്ച സമയം ഇതാണെന്നും വികാസ് തിരിച്ചറിഞ്ഞു.ഏപ്രിൽ മാസത്തിൽ ആരംഭിച്ച് ഇപ്പോൾ നൂറ് ദിവസം പിന്നിട്ട ഈ ക്യാമ്പെയ്ൻ കൊണ്ട് രാജ്യത്തെ 2 കോടി ജനങ്ങൾക്കാണ് പ്രയോജനം ലഭിച്ചത്.

അമൃത്‌സറിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും പാചകകലയിൽ പരീക്ഷണങ്ങളുമായി തുടങ്ങി പിന്നീട് താജ്,ലീല, ഒബ്റോയ് പോലുള‌ള വലിയ ഹോട്ടൽ ശൃംഖലകളി ജോലി നോക്കിയ വികാസ് ഖന്ന ലോകത്ത് തന്നെ ഇന്ത്യൻ മിഷെലിൻ സ്റ്റാർ ഷെഫാണ്. വിവിധ പാചക ടെലിവിഷൻ ഷോകളിൽ ജഡ്ജായും അവതാരകനായും വികാസ് തിളങ്ങിയിട്ടുണ്ട്.ആവശ്യക്കാർക്ക് സ്വയം മുന്നിട്ടിറങ്ങി വേണ്ട ഭക്ഷണ സാധനങ്ങൾ നൽകുകയാണ് വികാസ് ആദ്യം ചെയ്തത്. പിന്നീട് വികാസിൻ്റെ പ്രവർത്തനങ്ങളറിഞ്ഞ് നിരവധി കമ്പനികൾ സഹകരണത്തിന് തയ്യാറായി ഒപ്പമെത്തി. ജനങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ വാളൻറിയർമാരിൽ നിന്നും അത്യാവശ്യ സഹായം വേണ്ടവരെ തിരിച്ചറിഞ്ഞു.

ദേശീയ ദുരന്ത രക്ഷാ സേനയുമായി ചേർന്ന് വേണ്ടവർക്ക് സഹായമേകാൻ കഴിഞ്ഞു. തനിക്ക് സഹായം നൽകിയവരെ സഹായിക്കാനുള‌ള അവസരം വരുമ്പോൾ തിരികെ സഹായിക്കുക എന്ന പൂർവ്വികർ പഠിപ്പിച്ച പാഠം പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നതെന്ന് വികാസ് പറയുന്നു. കോടിക്കണക്കിന് ജനങ്ങൾക്ക് ഇനിയും സഹായമേകുന്ന ക്യമ്പെയിൻ തുടരുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ച് പറയുകയാണ് വികാസ് ഖന്ന.

LEAVE A REPLY

Please enter your comment!
Please enter your name here