ഹോസ്‌റ്റൺ: വിവാദമായ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത്‌ വാട്‌സ്‌ആപ്‌ മൂന്നു മാസം നീട്ടിവച്ചു. സ്വകാര്യ വിവരങ്ങൾ ഫെയ്‌സ്‌ബുക്കിന് കൈമാറും എന്ന ഭീതിയിൽ നിരവധി ഉപഭോക്താക്കൾ മറ്റ് ആപ്പുകളിലേക്ക് ചേക്കേറിയതോടെയാണ്‌ നടപടി. പുതിയ നിബന്ധനകൾ ഉപഭോക്താക്കൾ അംഗീകരിക്കാനുള്ള അവസാന തീയതി മെയ്‌ 15ലേക്ക്‌ നീട്ടുകയാണെന്ന്‌ വാട്സാപ്‌ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിനുശേഷം പ്രവർത്തിക്കില്ലെന്നായിരുന്നു മുമ്പ്‌ അറിയിച്ചിരുന്നത്‌. ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കുകയോ ഫെയ്‌സ്‌ബുക്കിന്‌ കൈമാറുകയോ ചെയ്യില്ലെന്ന്‌ വാട്‌സ്‌ആപ്‌ ആവർത്തിച്ച്‌ വിശദീകരിച്ചു.

സിഎഐടി സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി > വാട്‌സാപ്പിന്റെ വിവാദമായ പുതിയ സ്വകാര്യതാ നയം പിൻവലിക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പട്ട്‌ കോൺഫെഡറേഷൻ ഓഫ്‌ ഓൾ ഇന്ത്യ ട്രേഡേഴ്‌സ്‌ (സിഎഐടി) സുപ്രീംകോടതിയിൽ ഹർജി നൽകി. മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ്‌ പുതിയ സ്വകാര്യതാ നയമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹർജി.

LEAVE A REPLY

Please enter your comment!
Please enter your name here