ടെസ്‌ല 150 കോടി ഡോളര്‍ നിക്ഷേപിച്ചതായി വെളിപ്പെടുത്തിയതോടെ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റോകിയന്റെ മുല്യം എക്കാലത്തെയും ഉയരംകീഴടക്കി.

മൂല്യം 15ശതമാനത്തിലേറെ കുതിച്ച് 47,000 ഡോളര്‍ നിലവാരത്തിലെത്തിലാണ് വ്യാപാരം നടക്കുന്നത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനാണ് ടെസ് ല ബിറ്റ്‌കോയിന്‍ നിക്ഷേപത്തെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയത്. ഇലക്ട്രിക് കാറുകള്‍ക്ക് ടോക്കണായി ക്രിപ്‌റ്റോ കറന്‍സി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലെ കന്ദ്രബാങ്കുകള്‍ ക്രിപ്‌റ്റോകറന്‍സിക്ക് അംഗീകാരം നല്‍കാന്‍ മടിക്കുമ്പോള്‍ ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് ആഗോള വ്യാപകമായി ബിറ്റ്‌കോയിന് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here