മ​മ്മൂ​ട്ടി​ ​-​ ​അ​മ​ൽ​ ​നീ​ര​ദ് ​ചി​ത്രം എ​റ​ണാ​കു​ള​ത്ത്
മല​യാ​ളി​ ​ഏ​റ്റ​വു​മ​ധി​കം​ ​കാ​ത്തി​രി​ക്കു​ന്ന​ ​ചി​ത്ര​മാ​യ​ ​ബി​ലാ​ലി​ന് ​മു​ൻ​പേ​ ​മ​റ്റൊ​രു​ ​മാ​സ് ​പ്ര​ഖ്യാ​പ​ന​വു​മാ​യി​ ​മ​മ്മൂ​ട്ടി​ ​-​ ​അ​മ​ൽ​ ​നീ​ര​ദ് ​ടീം.​ ​ഇ​വ​രു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ബി​ഗ്-​ ​ബി​യു​ടെ​ ​പ​തി​നാ​ലാം​ ​വാ​ർ​ഷി​ക​ത്തി​ൽ​ ​ഭീ​ഷ്മ​പ​ർ​വ്വമെ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​യാ​ണ് ​ഇ​രു​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​ബി​ഗ് ​ബി​യു​ടെ​ ​തു​ട​ർ​ച്ച​യാ​യി​ ​ബി​ലാ​ൽ​ ​എ​ന്ന​ ​പ്രോ​ജ​ക്ടാ​ണ് നേ​ര​ത്തെ​ ​അ​നൗ​ൺ​സ് ​ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​ ​ചി​ത്രീ​ക​രി​ക്കേ​ണ്ട​തി​നാ​ലാ​ണ് ​ബി​ലാ​ലി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​നീ​ട്ടി​വ​ച്ച​ത്. ബി​ലാ​ലി​ന് ​മു​ൻ​പേ​ ​അ​മ​ൽ​ ​നീ​ര​ദ് ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​മ​റ്റൊ​രു​ ​ചി​ത്ര​മൊ​രു​ക്കു​മെ​ന്നും​ ​ഈ​ ​വ​ർ​ഷം​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്രം​ ​അ​മ​ൽ​ ​നീ​ര​ദി​ന്റേ​താ​യി​രി​ക്കു​മെ​ന്നും​ ​നേ​രത്തേ കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.

എ​റ​ണാ​കു​ള​മാ​ണ് ​ഭീ​ഷ്മ​പ​ർ​വ്വ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​ചി​ത്രീ​ക​ര​ണ​ത്തീ​യ​തി​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​മ​ൽ​ ​നീ​ര​ദ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​മ​ൽ​ ​നീ​ര​ദ് ​ത​ന്നെ​യാ​ണ് ​ഭീ​ഷ്മ​പ​ർ​വ്വം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഭീ​ഷ്മ​പ​ർ​വ​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സ് ​ചെ​യ്ത​ത്.മ​നോ​ജ് ​കെ.​ ​ജ​യ​നും​ ​യു​വ​താ​ര​ങ്ങ​ളാ​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നും​ ​ആ​സി​ഫ് ​അ​ലി​യും,​ ​ജ​യ​സൂ​ര്യ​യും,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​യും,​ ​ഉ​ണ്ണി​മു​കു​ന്ദ​നും​, സണ്ണി​വയ്നും ​സൗ​ബി​ൻ​ ​ഷാ​ഹി​റും​ ​സി​ജു​വി​ൽ​സ​ണു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ച​ ​ഭീ​ഷ്മ​പ​ർ​വ്വത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here