ജോർജ്ജ് ഹെബർ ജോസഫ്, സിഇഒ / സിഐഒ, ഐടിഐ മ്യൂച്വൽ ഫണ്ട്

മിഡ് ക്യാപ് കമ്പനികൾ വളർന്നുവരുന്ന ബിസിനസുകളും ഉയർന്ന വളർച്ചയുള്ള ഘട്ടത്തിലാണ്. ലാർജ് ക്യാപ്പുകളെ അപേക്ഷിച്ചു മികച്ച വളർച്ചയും സ്മാൾ ക്യാപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ അപകടസാധ്യതയുമുള്ള മിഡ്‌ ക്യാപ്പുകൾക്ക് ലാർജ് ക്യാപുകൾക്കും സ്മാൾ ക്യാപ്പുകൾക്കും ഇടയിൽ  മാധുര്യമാർന്ന ഒരു സ്ഥാനമാണുള്ളത്. ബിസിനസുകൾ സാധാരണയായി അവരുടെ ജീവിത ചക്രത്തിന്റെ ഈ ഘട്ടത്തിൽ മികച്ച വളർച്ചയും ഉയർന്ന വരുമാനവും സൃഷ്ടിക്കുന്നു. ഇവിടെയാണ് നമുക്ക് നാളത്തെ വിജയികളെ കണ്ടെത്താനും അവരുടെ വിജയഗാഥയിൽ സഞ്ചരിക്കാനുമുള്ള അവസരമുള്ളത്. അതിനാൽ, ഒരു വിഭാഗമെന്ന നിലയിൽ മിഡ്‌ ക്യാപുകൾ ദീർഘകാലാടിസ്ഥാനത്തിൽ വളരെ നല്ല സമ്പത്ത് സൃഷ്ടിക്കുന്നവരാണ്.

നോട്ട് നിരോധനം, ഇൻ‌സോൾ‌വെൻസി കോഡ്, ജിഎസ്ടി, റേറാ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവയടക്കം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ നാല് വർഷത്തിനിടയിൽ നിരവധി ഘടനാപരമായ പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. പല ബിസിനസ്സുകളും നടത്തിയ രീതിയെ ഇവ സാരമായി ബാധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി മേഖലകളും വ്യവസായങ്ങളും ഗണ്യമായ മാന്ദ്യത്തിലൂടെയാണ് കടന്നുപോയത്. ഈ മാറ്റങ്ങൾ കൂടുതൽ സ്ഥാപിതമായ ലാർജ് ക്യാപ് കമ്പനികളേക്കാൾ വളരെയധികം ബാധിച്ചത്  മിഡ്ക്യാപ് കമ്പനികളെയാണ്. എന്നാൽ പുതിയ പരിതസ്ഥിതിയുമായി താദാത്മ്യം പ്രാപിച്ച  ശേഷം ഈ മിഡ്‌കാപ്പുകൾ വീണ്ടെടുക്കലിനായി തയ്യാറായിരിക്കുന്നു.

ലാർജ് ക്യാപ് ബെഞ്ച്മാർക്ക്  സൂചികകൾക്കെതിരായ ഉജ്ജ്വല പ്രകടനത്തിന്റെയും നിഷ്‌ക്രിയ പ്രകടനത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെയാണ് മിഡ്‌ ക്യാപുകൾ കടന്നുപോകുന്നത്. സാധാരണഗതിയിൽ നിഷ്ക്രിയ പ്രകടനത്തിന്റെ കാലത്തിനു ശേഷം വലിയ പ്രകടനത്തിന്റെ സാധ്യതയുള്ള കാലഘട്ടമാണ്. മിഡ്‌ക്യാപുകൾ‌ നിലവിൽ‌ ഒരു മൂന്ന്‌ വർഷത്തെ നിഷ്‌ക്രിയ ഘട്ടത്തിൽ‌ നിന്നും  പുറത്തു വരികയാണ്. അത് കൊണ്ട് തന്നെ അടുത്ത മൂന്ന്‌-അഞ്ച് വർഷങ്ങളിൽ‌ അവ മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങൾ‌ പ്രതീക്ഷിക്കുന്നു.

കുറച്ച് ഓഹരികളും മേഖലകളും വലിയ പോസിറ്റീവ് റിട്ടേണുകൾ നൽകുന്ന മാർക്കറ്റുകളുടെ ധ്രുവീകരണം നമ്മൾ കണ്ടു. അതേസമയം നിരവധി മിഡ്‌ ക്യാപ് സ്റ്റോക്കുകൾ മോശം പ്രകടനം നടത്തുന്നതും ദൃശ്യമായി. തിരഞ്ഞെടുത്ത കുറച്ച് മിഡ്‌ക്യാപുകൾ 2018-മധ്യ 2020 ഘട്ടത്തിൽ പോലും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, മിഡ്‌ക്യാപുകളിൽ ഭൂരിഭാഗവും നിഫ്റ്റി മിഡ്‌കാപ്പ് 100 സൂചികയിൽ മോശം പ്രകടനം നടത്തി. എന്നാൽ ഈ സ്റ്റോക്കുകൾ ആകർഷകമായ മൂല്യനിർണ്ണയത്തിൽ ലഭ്യമാണ്. ഈ വ്യതിചലനം സ്റ്റോക്ക് വാങ്ങുന്നതിനു മികച്ച അവസരം ഒരുക്കുന്നു.

മിഡ്‌ക്യാപുകളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിക്കുന്നതു ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിൽ നിന്നുള്ള കമ്പനികൾ, വലിയ വ്യവസായങ്ങളിൽ വിപണി വിഹിതം നേടുന്ന കമ്പനികൾ അല്ലെങ്കിൽ വിപണിയിൽ സ്ഥാനം നേടുന്ന കമ്പനികൾ, സംഘടിത മേഖലകളിലേക്ക് മാറുന്നതിന്റെ ഗുണഭോക്താക്കൾ, അല്ലെങ്കിൽ സർക്കാർ നയങ്ങളായ ആത്മമീർഭാരത് ഭാരത്, ഇൻഫ്രാസ്ട്രക്ചർ എന്നിവ കൊണ്ട് ഗുണമുണ്ടാകുന്ന കമ്പനികൾ എന്നിവയിലാണ്. ഈ വർഷത്തെ ബജറ്റും വളർച്ചയെ സൂചിപ്പിച്ചതു കൊണ്ട്  ഏകദേശം 12 വർഷത്തിനുശേഷം വരുമാന വളർച്ച തിരിച്ചുവരുന്നത് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചാക്രിക മേഖലകളുടെ ഭാഗമായ കമ്പനികളെ നിയുക്തമാക്കുന്നതും ആകർഷകമായ മൂല്യനിർണ്ണയത്തിൽ വ്യാപാരം നടത്തുന്നതുമായ കമ്പനികളെ  ഞങ്ങൾ നിരീക്ഷിക്കും.

അതിനാൽ അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ കൂടുതൽ സുസ്ഥിരമായ മിഡ്‌ക്യാപ് റാലിക്കുള്ള എല്ലാ ഘടകങ്ങളും നിലവിലുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ലാർജ് ക്യാപുകളെ അപേക്ഷിച്ചു നോക്കുമ്പോൾ മൂന്നുവർഷത്തെ നിഷ്‌ക്രിയ ഘട്ടത്തിൽ നിന്നുമാണ് മിഡ്‌കാപ്പുകൾ തിരിച്ചു വരുന്നത്. പല മിഡ് ക്യാപ് സ്റ്റോക്കുകളുടെയും മൂല്യനിർണ്ണയം, പ്രത്യേകിച്ചും കൂടുതൽ ചാക്രിക മേഖലകളിൽ നിന്നുള്ളവ അവരുടെ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനൊപ്പം വരുമാന വളർച്ചാ സാധ്യതകൾ മെച്ചപ്പെടുന്നു. മെച്ചപ്പെട്ട വരുമാന വളർച്ചയുടെയും മൂല്യനിർണ്ണയത്തിൻറെയും ഇരട്ട ആനുകൂല്യം ദീർഘകാല ശരാശരി മൂല്യനിർണ്ണയത്തിന് താഴെ നിന്ന് ദീർഘകാല ശരാശരിക്ക് മുകളിലുള്ള ഇരട്ട ആനുകൂല്യങ്ങൾ ഇന്ന് മിഡ്‌കാപ്പുകൾ വാഗ്ദാനം ചെയ്യുന്നു. അതിനാൽ മിഡ്‌ക്യാപുകളിലെ നിക്ഷേപം ഇടത്തരം മുതൽ ദീർഘകാലത്തേക്ക് മികച്ച വരുമാനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ റിസ്ക് ക്രമീകരിച്ച വരുമാനം ഗംഭീരവും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച അവസരവും നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here