യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 3,250 ല്‍ അധികം കുട്ടികളെ ജയില്‍ പോലെയുള്ള വിവിധ അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇങ്ങനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടിയിലധികമായി വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളായി എത്തിയ കുട്ടികളെയാണ് ഇത്തരത്തില്‍ തീരെ സൗകര്യങ്ങളില്ലാത്ത ജയില്‍ പോലെയുള്ള കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇതില്‍ 1,360 ല്‍ അധികം കുട്ടികള്‍ 72 മണിക്കൂറിലധികമായി തടവില്‍ കഴിയുകയാണ്. ബോഡിംഗിലെ ചെക്കിംഗിന് ശേഷം അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി സംരക്ഷിക്കേണ്ട കുട്ടികളെയാണ് കസ്റ്റംസ്, ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡിറ്റന്‍ഷന്‍ ഇത്തരത്തില്‍ പരിമിതമായ സൗകര്യം മാത്രമുള്ള  ചെറിയ കോണ്‍ക്രീറ്റ് റൂമുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here