ജനുവരി ആറിന് നടന്ന കാപിറ്റോള്‍ കലാപത്തിലെ പ്രതികളിലൊരാളായ കൊളറാഡോ ജിയോഫിസിസ്റ്റായ ജെഫ്രി സാബോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ഫെഡറല്‍ അതോറിറ്റീസ് കോടതിയില്‍ അറിയിച്ചു. കാപിറ്റോള്‍ ആക്രമണത്തിനിടെ നിലത്തുവീണ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ജെഫ്രി സാബോളിനെതിരെ കേസെടുത്തത്. ആള്‍ക്കൂട്ടത്തിലെ തിക്കിലും തിരക്കിലും പെട്ട് നിലത്തുവീണ സ്ത്രീയ രക്ഷിക്കാന്‍ അവരുടെ സുഹൃത്ത് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ആളുകളെ മാറ്റി അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാബോള്‍ പോലീസുകാരുടെ വടി പിടിച്ചുവാങ്ങി അവരെ മര്‍ദ്ദിച്ചത്. തിക്കിലും തിരക്കിലുംപെട്ട് മാരകമായി പരുക്കേറ്റ സ്ത്രീ പിന്നീട് മരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് കേസില്‍ ജെഫ്രി സാബോളിനെതിരെ പോലീസ് കേസെടുത്തിരുന്നു. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ചതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം താന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്തായാലും പോലീസ് തന്നെ പിടികൂടുമെന്ന് അറിയാമായിരുന്നുവെന്നും അതിനാല്‍ താന്‍ എവിടേക്കും പലായനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ജെഫ്രി സാബോളിന്റെ വാദം.

ന്യൂയോര്‍ക്കില്‍ വെച്ചാണ് പോലീസ് സാബോളിനെ പിടികൂടിയത്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ബോസ്റ്റണില്‍ നിന്ന് വാഹനമോടിച്ച് ന്യൂ സിറ്റിയിലെ വെസ്റ്റ് ചെസ്റ്റര്‍ പട്ടണത്തിലേക്കാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ വാഹനാപകടം സൃഷ്ടിച്ച് ആത്മഹത്യ ചെയ്യാന്‍ സാബോള്‍ ശ്രമിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് രക്തത്തില്‍ കുളിച്ചു കിടന്ന ഇയാളെ കണ്ടെത്തുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here