ബിഎസ്എന്‍എല്ലിന്റെ ജിഎസ്എം ഉപഭോക്താക്കള്‍ക്ക് പന്ത്രണ്ടു ചാനല്‍ വരെ കാണാനുള്ള അവസരം. രാജ്യത്തിന്റെ ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഈ സേവനം ആരംഭിച്ചു കഴിഞ്ഞു. ഈ സേവനം ലഭിക്കണമെങ്കില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ ഡിറ്റോ ടിവി ആപ്പ് മൊബൈല്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ഈ സേവനത്തിന് പ്രതിമാസം ഈടാക്കുന്നത് 20 രൂപയാണ്. ഇതു കൂടാതെ 223 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറുകളും ലഭിക്കുന്നുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് അതായത് മൊബൈല്‍, ടാബ്ലറ്റ്, ടിവി, പിസി എന്നിവയില്‍ ഈ സേവനം ലഭ്യമാണ്. ബിഎസ്എന്‍എല്‍ ഈയിടെയാണ് മൊബൈല്‍ ഫോണില്‍ ടെലിവിഷന്‍ കാണാനുളള സേവനം തുടങ്ങിയത്. ഈ സേവനം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍, മൊബൈല്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എന്നിവ ഉണ്ടായിരിക്കണം. മൊബൈല്‍ ഫോണിന്റെ ചെറിയ ഹാന്‍സെറ്റുകളില്‍ എന്‍ഡി റ്റിവി, ആജ്തക്, ടൈംസ് നൗ, ടിവി 9, സൂം, ബിന്‍ഡാസ് എന്നീ ചാനലുകളാണ് ലഭിക്കുന്നത്. ‘ടിവി ഇന്‍ മൊബൈല്‍’ എന്ന ഈ വര്‍ഷം അവസാനത്തോടെ മുപ്പത്തി രണ്ട് ചാനലുകള്‍ കാണാമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here