പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇനി 30,000 രൂപയില്‍കൂടുതല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയില്‍നിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.

പണമിടപാടുകള്‍ കുറച്ച് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30,000 രൂപയില്‍ കൂടുതലുള്ള മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ക്കും പാന്‍കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാക്കും.

ഇതിനുപുറമെ, ഒരു പരിധിക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here