ജിയോ 4ജി സൗജന്യം മാര്‍ച്ച് 31നുശേഷം മൂന്നുമാസത്തേയ്ക്കുകൂടി തുടര്‍ന്നേക്കും. ചെറിയ നിരക്ക് ഈടാക്കിയാകും സൗജന്യം അനുവദിക്കുക. മാര്‍ച്ച് 31നുശേഷം ജൂണ്‍ 30വരെയ്ക്ക് പുതിയ താരിഫുകള്‍ അവതരിപ്പിക്കാനാണ് ജിയോ അധികൃതരുടെ പദ്ധതി.

4ജി ഡാറ്റയ്ക്ക് 100 രൂപയാകും ഈടാക്കുക. കോളുകള്‍ സൗജന്യമായിരിക്കും. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മുകേഷ് അംബാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല.

ജിയോ രാജ്യത്ത് അവതരിപ്പിച്ചതോടൊപ്പം ആദ്യത്തെ മൂന്ന് മാസത്തേയ്ക്കായിരുന്നു സൗജന്യം ഉപയോഗം അനുവദിച്ചിരുന്നത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി.

സൗജന്യം കഴിയുമ്പോള്‍ ജിയോയുടെ സേവനം ഉപേക്ഷിക്കാതിരിക്കാനാണ് ചെറിയ നിരക്ക് മാത്രം ഈടാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

സെപ്തംബര്‍ അഞ്ചിന് അവതരിപ്പിച്ച ജിയോയ്ക്ക് നാല് മാസം പിന്നിട്ടപ്പോള്‍ 7.2 കോടിയിലേറെ ഉപഭോക്താക്കളെ നേടാനായിട്ടിണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here