എട്ടു വര്‍ഷത്തിനിടെ ഒബാമയുടെ യാത്രാ ചെലവു മാത്രം 97 മില്യണ്‍ ഡോളറാണ്. പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ യാത്രകളുടെ ചെലവു കണക്ക് നോക്കിപ്പോള്‍ ട്രംപ് അതും മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. പാം ബീച്ച്, ഫ്‌ളോറിഡ എന്നിവടങ്ങളിലേക്ക് നടത്തിയ ട്രംപിന്റെ യാത്രകളാണ് ആദ്യം തന്നെ വലിയ ചെലവുണ്ടെന്ന കണക്കു ലഭിച്ചത്.

ട്രംപിന്റെ മൂന്നു ട്രിപ്പുകള്‍ക്ക് ചെലവായ തുക 10 മില്യണ്‍ ഡോളറാണ്. ട്രംപിനെ അനുഗമിക്കുന്നവരുടെയും സുരക്ഷാ സേനയുടെയും ചെലവാണിത്.

ട്രംപ് ടവറിനും പ്രഥമ വനിത മെലാനിയ ട്രപിനും സംരക്ഷണമൊരുക്കാന്‍ പൊലിസിന് ദിനേന അഞ്ചു ലക്ഷം ഡോറളാണ് ചെലവ്. ഓരോ വര്‍ഷവും വേണ്ടിവരിക 183 മില്യണ്‍ ഡോളര്‍.

ട്രംപ് ടവറില്‍ പെന്റഗണ്‍ വാടകയ്‌ക്കൊരു ഓഫിസ് എടുത്തിട്ടുണ്ട്. ഇതിനുള്ള ചെലവും പ്രസിഡന്റിന്റെ പേരില്‍ വരും. ഇതിനായി ചെലവാകുന്നത് മാസം 1.5 മില്യണ്‍ ഡോളറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here