പ്രമുഖ മലയാള സിനിമ നടി ഭാവനയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി.
ഇന്നലെ രാത്രി തൃശൂരില്‍ നിന്ന് എണാകുളത്തേക്ക് ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. തന്റെ കാറില്‍ അതിക്രമിച്ച് കയറിയവര്‍ ഉപദ്രവിച്ചതായും ഭാവന പൊലിസില്‍ പരാതിപ്പെട്ടു. അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം.

പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ മുന്‍ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് മാര്‍ട്ടിനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതെന്ന് നടി പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here