2014 ജൂലൈയ്ക്കും 2015 ഓഗസ്റ്റിനും ഇടയില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനും സ്വയം സാക്ഷ്യപ്പെടുത്താനും നിര്‍ബന്ധമാക്കിക്കൊണ്ട് ആദായ നികുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം 30 നകം ഇതു ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാവും.

ഫോറിന്‍ ടാക്‌സ് കംപ്ലയന്‍സ് ആക്ട് പ്രകാരം ഇക്കാലയളവില്‍ തുറന്ന എല്ലാ അക്കൗണ്ടുടമകളും ആധാര്‍ കാര്‍ഡും നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി)യും ബാങ്കുകളില്‍ നല്‍കണമെന്നാണ് നിര്‍ദേശം.

ഏപ്രില്‍ 30 നകം സ്വയം സാക്ഷ്യപ്പെടുത്തല്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ടിലെ എല്ലാ ഇടപാടുകളും നിര്‍ത്തലാക്കും. പിന്നീട് സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തിയാല്‍ മാത്രമേ അക്കൗണ്ട് സജീവമാവുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here