മുംബൈ: ജിയോക്കു പിന്നാലെ മറ്റു മൊബൈല്‍ കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ചു. ജിയോ നല്‍കുന്ന അതേ ഓഫറുകള്‍ തന്നെയാണ് ഇപ്പോള്‍ എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ തുടങ്ങിയ മൊബൈല്‍ കമ്പനികളും നല്‍കുന്നത്. തങ്ങളുടെ ഉപഭേക്താക്കളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് കമ്പനികള്‍ ഓഫര്‍ പ്രഖ്യാപിച്ചത്. പോസ്റ്റ്‌പെയ്ഡ്,പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാണ്.

ഇന്റര്‍നെറ്റ്,അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്റ് എസ്.റ്റി.ഡി കോള്‍,റോമിങ് എല്ലാം ഒറ്റ പാക്കില്‍ നല്‍കുന്ന ഓഫറാണ് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ മൊബൈല്‍ കമ്പനികള്‍ അവതരിപ്പിച്ചത്. 999 രൂപയുടെ പ്ലാനില്‍ പിരിധിയില്ലാത്ത കോളുകളും ഡാറ്റയും നാഷനല്‍ റോമിങും സൗജന്യമാണ്.

399 രൂപയുടെ പ്ലാനില്‍ റോമിങ് ഒഴികെ ബാക്കിയെല്ലാം ലഭ്യമാണ്. 70 ദിവസത്തേക്ക് 70 ജി.ബി ഡാറ്റയാണ് എല്ലാവരും നല്‍കുന്നത്. 4ജി,3ജി,2ജി നെറ്റ്‌വര്‍ക്കിലായിരിക്കും ഡാറ്റ. ഇതു കൂടാതെ 499,799,649 എന്നീ പ്ലാനുകളും ലഭ്യമാണ്. നേരത്തെ ജിയോ മൂന്നു മാസത്തെ 399 രൂപയുടെ ഓഫര്‍ 70 ദിവസമാക്കി ചുരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു കമ്പനികളും ഓഫര്‍ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here