സിഡ്‌നി: ഓസ്േ്രടലിയയിലെ കടലുകളിലുള്ള കവച ജന്തുവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥക്ക് വലിയ ഭീഷണി നേരിടുന്നുണ്ടെന്ന് പഠനം.
പ്രകൃതി സംരക്ഷണ സംഘടനയുടെ നേതൃത്വത്തില്‍ 10 ഓസ്േ്രടലിയന്‍ സംഘടനകളുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. 90 മുതല്‍ 99 വരെയുള്ള ഇത്തരം പവിഴപ്പുറ്റുകള്‍ ഇല്ലാതായെന്ന് പഠനത്തില്‍ കണ്ടെത്തി. 
‘ആഗോളതലത്തില്‍ പുറംതോടുള്ള ജലജീവികളുടെ ആവാസവ്യസ്ഥ മോശമാണ്. എന്നാല്‍ 85 ശതമാനത്തോളം പുറംതോടുള്ള ജലജീവികള്‍ നശിച്ചു പോയതായി ഓസ്േ്രടലിയയിലെ പ്രകൃതി സംരക്ഷണ സംഘടനയുടെ മാനേജറായ ക്രിസ് ഗില്ലിസ് പറഞ്ഞു.
ഒരു ശതമാനം മുത്തിച്ചിപ്പികളും 10 ശതമാനം പാറമുത്തുച്ചിപ്പികളും മാത്രമെ ഇനി ഓസ്േ്രടലിയയിലെ കടലുകളിലുള്ളുവെന്ന പഠനത്തില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. 
പുറംതോടുള്ള ജീവികളില്‍പ്പെട്ട മുത്തിച്ചിപ്പികള്‍, കക്ക തുടങ്ങിയവ മത്സ്യങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കി നല്‍കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിരുന്നു. എന്നാല്‍ 19, 20 നൂറ്റാണ്ടുകളിലെ വിനാശകരമായ മത്സ്യബന്ധനവും ജലത്തിലുണ്ടായ മലിനീകരണ പ്രശ്‌നങ്ങളും പാരിസ്ഥിതിക മാറ്റങ്ങളും കടലിലെ ജീവികളെ ഇല്ലാതാക്കാന്‍ കാരണമായി. 
തകര്‍ച്ച നേരിടുന്ന 118 പവിഴപ്പുറ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും തകര്‍ച്ച നേരിടുന്ന പവിഴപ്പുറ്റുകള്‍ ഉള്ളത് ടാസ്മാനിയ ദ്വീപിലെ ജോര്‍ജസ് ബേയിലാണ്. 
ലോകത്തിലെ എറ്റവും വലിയ പവിഴപ്പുറ്റായ വടക്കുപടിഞ്ഞാറന്‍ ഓസ്േ്രടലിയയിലെ ഗ്രറ്റ് ബാരിയര്‍ പവിഴപ്പുറ്റുകളെക്കള്‍ കൂടുതല്‍ കവച ജന്തുവിഭാഗങ്ങള്‍ ഭീഷണി നേരിടുന്നുണ്ടെന്ന് ജെ സി യുവിലെ എഴുത്തുകാരനായ ഇയാന്‍ മെക്‌ലോഡ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here