കൊച്ചി: സാംസങ് ഈ വര്‍ഷം ജനുവരിയിലാണ് ഗാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യയില്‍ വിൽപനക്കെത്തിച്ചത്. 6 ജിബി പതിപ്പിന് Rs 38,999 രൂപയും, 8 ജിബി പതിപ്പിന് Rs 40,999 രൂപയും ആയിരുന്നു ലോഞ്ച് വില എങ്കിലും പിന്നീട് ഏപ്രിലില്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി തീരുവ വര്‍ദ്ധിപ്പിച്ചതോടെ വില യഥാക്രമം Rs 41,999, Rs 43,999 ആയി ഉയര്‍ന്നു. എന്നാലിപ്പോള്‍ ഗാലക്സി നോട്ട് 10 ലൈറ്റിന് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ്.4000 രൂപയാണ് സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റിന് വില കുറഞ്ഞത്. വിലക്കുറവിന് ശേഷം 6 ജിബി പതിപ്പിന് Rs 37,999 രൂപയും 8 ജിബി പതിപ്പിന് Rs 39,999 രൂപയും ആണ് വില.

അതായത് ജനുവരിയിലെ ലോഞ്ച് വിലയേക്കാള്‍ കുറവ്. ഇത് കൂടാതെ സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5,000 രൂപയുടെ ക്യാഷ്ബാക്ക് കൂടെ ലഭിക്കും. അങ്ങനെയെങ്കിലും 9,000 രൂപ ഡിസ്‌കൗണ്ടില്‍ Rs 32,999 മുതലാണ് സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റിന്റെ വില ആരംഭിക്കുക.ഡ്യൂവല്‍-സിമ്മുള്ള (നാനോ) സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഓറ ഗ്ലൗ, ഓറ ബ്ലാക്ക്, ഓറ റെഡ് എന്നിങ്ങനെ 3 കളര്‍ ഓപ്ഷനുകളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. 6.7-ഇഞ്ചുള്ള ഫുള്‍ HD+ (1080 x 2400 പിക്‌സല്‍) ഇന്‍ഫിനിറ്റി-ഒ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഹാന്‍ഡ്സെറ്റിന്. 20:9 ആണ് ആസ്‌പെക്ട് അനുപാതം. പിക്‌സല്‍ ഡെന്‍സിറ്റി 394ppi വരും. 6 ജിബി റാം/8 ജിബി റാമുമായി പെയര്‍ ചെയ്തിരിക്കുന്ന 2.7GHz എക്‌സൈനോസ് 9810 ഒക്ട-കോര്‍ SoC ആണ് ഗാലക്സി നോട്ട് 10 ലൈറ്റിന് ശക്തി പകരുന്നത്. ഇന്റേണല്‍ സ്റ്റോറേജ് 128 ജിബിയാണ്. ഒരു മൈക്രോ-എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 1 ടിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും.സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്.സൂപ്പര്‍-ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി സപ്പോര്‍ട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റിന്.ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും, എസ് പെന്‍ സ്‌റ്റൈലസും ഈ ഹാന്‍ഡ്‌സെറ്റിനൊപ്പം കമ്പനി നല്‍കുന്നുണ്ട്. കൈ ഉപയോഗിച്ചെഴുതിയ നോട്ടുകള്‍ ഈ സ്‌റ്റൈലസ് ഉപയോഗിച്ച് ഡിജിറ്റല്‍ ടെക്സ്റ്റാക്കി മാറ്റാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here