ഒരു ടീസ്പൂൺ ഗ്രാമ്പൂ പൊടി വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറുതായി തിളയ്‌ക്കുമ്പോൾ ഒരു ടീസ്പൂൺ ചായപ്പൊടി ചേർത്താൽ ഗ്രാമ്പൂ ചായ റെഡി. ഈ ഔഷധ പാനീയത്തിന്റെ ഗുണങ്ങൾ കേട്ടോളൂ. വായിലെ എല്ലാത്തരം അണുബാധകളെയും അകറ്റും. പല്ലിന്റെയും മോണയുടെയും ആരോഗ്യം ഉറപ്പാക്കുന്നു. പല്ല് വേദന, മോണ പഴുപ്പ് എന്നിവ സുഖപ്പെടുത്തുന്നു.

ഇതിലുള്ള മഗ്നീഷ്യം, വിറ്റാമിൻ ഇ, കെ എന്നിവ ബാക്ടീരിയകളെ പ്രതിരോധിക്കുന്നു. പനിയ്‌ക്ക് ശമനം നല്‌കും.രക്തപ്രവാഹത്തെ മെച്ചപ്പെടുത്തുന്നു. ദഹനപ്രക്രിയ സുഗമമാക്കുന്നു. കുടലിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കും. വയറുവേദയ്‌ക്ക് പ്രതിവിധിയാണ്. ശരീരത്തെ അണുവിമുക്തമാക്കും. സന്ധി-, മസിൽ വേദന, നീര്, പൊട്ടൽ എന്നിവയ്‌ക്കൊക്കെ പരിഹാരമാണ് . ചർമത്തിലെ അണുബാധകളെ പ്രതിരോധിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here