ബം​ഗ​ളൂ​രു: ചൊ​വ്വ ഗ്ര​ഹ​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ ഉ​പ​ഗ്ര​ഹ​മാ​യ ഫോ​ബോ​സി​െൻറ ചി​ത്രം പ​ക​ർ​ത്തി മം​ഗ​ൾ​യാ​ൻ.  2013 ന​വം​ബ​റി​ൽ വി​ക്ഷേ​പി​ച്ച് 2014 സെ​പ്റ്റം​ബ​റി​ൽ ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ മം​ഗ​ൾ​യാ​ൻ (മാ​ർ​സ് ഒാ​ർ​ബി​റ്റ​ർ മി​ഷ​ൻ) വി​സ്മ​യി​പ്പി​ച്ച്​ ഇ​പ്പോ​ഴും വി​വ​ര​ശേ​ഖ​ര​ണം തു​ട​രു​ക​യാ​ണെ​ന്ന​തി​െൻറ തെ​ളി​വാ​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​െൻറ ചി​ത്രം ഐ.​എ​സ്.​ആ​ർ.​ഒ പു​റ​ത്തു​വി​ട്ട​ത്.

ചൊ​വ്വ​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഫോ​ബോ​സി​െൻറ ചി​ത്രം ജൂ​ലൈ ഒ​ന്നി​നാ​ണ് പേ​ട​ക​ത്തി​ൽ ഘ​ടി​പ്പി​ച്ച മാ​ർ​സ് ക​ള​ർ കാ​മ​റ പ​ക​ർ​ത്തി​യ​ത്. മം​ഗ​ൾ​യാ​ൻ പേ​ട​കം ചൊ​വ്വ​യി​ൽ​നി​ന്ന് 7200 കിേ​ലാ​മീ​റ്റ​റും ഫോ​ബോ​സി​ൽ​നി​ന്ന് 4200 കിേ​ലാ​മീ​റ്റ​റും അ​ക​ലെ​യു​ള്ള സ​മ​യ​ത്ത് എ​ടു​ത്ത ചി​ത്ര​മാ​ണി​ത്.

എ​ട്ട്​ ഫ്രെ​യി​മു​ക​ളി​ലു​ള്ള ചി​ത്ര​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ഒ​റ്റ ചി​ത്ര​മാ​ക്കി​യാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ പു​റ​ത്തു​വി​ട്ട​ത്. ആ​റു​മാ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നാ​യാ​ണ് മം​ഗ​ൾ​യാ​ൻ വി​ക്ഷേ​പി​ച്ച​തെ​ങ്കി​ലും ഇ​ന്ധ​നം ആ​വ​ശ്യ​ത്തി​നു​ള്ള​തി​നാ​ൽ ഇ​പ്പോ​ഴും പേ​ട​കം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്.

സൗ​ര​യൂ​ഥ​ത്തി​െൻറ ആ​രം​ഭ​കാ​ല​ത്ത് രൂ​പ​പ്പെ​ട്ടെ​ന്ന് ക​രു​തു​ന്ന കാ​ർ​ബൊ​ണേ​ഷ്യ​സ് കോ​ൺ​ട്രൈ​റ്റു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ഉ​പ​ഗ്ര​ഹ​മാ​ണ് ഫോ​ബോ​സെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഫോ​ബോ​സി​ലെ ഗ​ർ​ത്ത​ങ്ങ​ളും ചി​ത്ര​ത്തി​ൽ കാ​ണാം. സ്​​റ്റി​ക്നി​യാ​ണ് ഫോ​ബോ​സി​ലെ ഏ​റ്റ​വും വ​ലി​യ ഗ​ർ​ത്തം.

LEAVE A REPLY

Please enter your comment!
Please enter your name here