വാഷിങ്ടൺ: പുരുഷൻമാർ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയുമെന്ന് പഠന ഫലം. മധ്യവയസ്കർക്കും വയോധികർക്കുമാണ് ഈ ഗുണം ലഭിക്കുക.

ജപ്പാനിലെ ടോഹോകു യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനം ഇന്‍റർനാഷണൽ ജേണൽ ഓഫ് കാൻസറിലാണ് പ്രസിദ്ധീകരിച്ചത്.

40 മുതൽ 79 വയസുള്ള 36499 പേരെയാണ് നിരീക്ഷിച്ചത്. ആഴ്ചയിൽ മൂന്നു തവണയിൽ കൂടുതൽ കൂൺ കഴിക്കുന്നവരിൽ പ്രോസ്റ്റേറ്റ് അർബുദ സാധ്യത 17 ശതമാനം കുറഞ്ഞതായി പഠന സംഘം കണ്ടെത്തി.

എന്നാൽ, ഏത് തരം കൂൺ ആണ് കാൻസർ സാധ്യത കുറച്ചതെന്നോ എങ്ങിനെയാണ് ഇവ പ്രവർത്തിച്ചതെന്നോ കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here