ന്യൂഡൽഹി: ഐഫോണ്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പുത്തന്‍ മോഡല്‍ ആണ് ഐഫോണ്‍ 12. സാധാരണ ഗതിയില്‍ സെപ്റ്റംബര്‍ മാസത്തില്‍ ആണ് ആപ്പിള്‍ പുത്തന്‍ ഫോണ്‍ അവതരിപ്പിക്കാറുള്ളത് എങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു പക്ഷെ ഐഫോണ്‍ 12ന്റെ ലോഞ്ച് ഒക്ടോബര്‍ മാസത്തേക്ക് നീണ്ടുപോയേക്കാം. ഇന്ത്യയില്‍ ഐഫോണ്‍ 12 വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഐഫോണ്‍ 12 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി ആപ്പിൾ.ആപ്പിളിന്റെ നിര്‍മാണ പങ്കാളിയായ വിസ്ട്രോണ്‍ അടുത്ത വര്‍ഷം പകുതിയോടെയാണ് ഐഫോണ്‍ 12 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്.

ഒക്ടോബറില്‍ വില്പനക്കെത്തുമ്പോഴുള്ള വിലയേക്കാള്‍ ഇന്ത്യന്‍ നിര്‍മ്മിത മോഡലിന് വില കുറയും എന്നുള്ളതാണ് ഉപഭോക്താക്കളെ സംബന്ധിച്ച് പ്രയോജനം. ഇതോടെ കര്‍ണാടയിലെ നിര്‍മ്മാണ ശാലയില്‍ തയ്യാറാക്കുന്ന അഞ്ചാമത് ഐഫോണ്‍ മോഡല്‍ ആയിരിക്കും ഐഫോണ്‍ 12. ഇപ്പോള്‍ വില്പനയിലുള്ള ഏറ്റവും പുതിയ ഐഫോണ്‍ 11 മുതല്‍ ഐഫോണ്‍ XR, ഐഫോണ്‍ 6s, ഐഫോണ്‍ 7 എന്നീ മോഡലുകള്‍ കര്‍ണാടയിലെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്.ഏപ്രിലില്‍ വില്പനക്കെത്തിയ ആപ്പിളിന്റെ ഏറ്റവും വിലക്കുറവുള്ള ഫോണ്‍, ഐഫോണ്‍ SE-യും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കും.

രണ്ട് പ്ലാന്റിലേക്കുമായി 10,000 പേരെ ജോലിക്കെടുക്കാന്‍ വിസ്ട്രോണ്‍ പദ്ധതിയിട്ടിട്ടുണ്ട്. അടിസ്ഥാന മോഡല്‍ ആയ ഐഫോണ്‍ 12-ന്റെ വലിപ്പം കുറയുകയും അതേസമയം, സ്‌ക്രീന്‍ ടു ബോഡി അനുപാതം വര്‍ദ്ധിക്കുകയും ചെയ്യും. ഇന്‍ഫ്രാറെഡ് ക്യാമറ, ഫ്‌ളഡ് ഇല്ല്യൂമിനേറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് ക്യാമറ, ഡോട്ട് പ്രൊജക്ടര്‍ എന്നിവയും പുത്തന്‍ ഐഫോണ്‍ 12 ഫോണുകള്‍ക്കുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here