 പുതിയ ഡിസൈൻ സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ നേടാം

കൊച്ചി: ജോയ് ആലുക്കാസിൽ പുത്തൻ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം. സ്വർണത്തിന്റെ റെക്കാഡ് വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നേടാൻ ഈ ഓഫർ സഹായിക്കും.സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് സ്‌റ്റോണുകൾ, പേൾ ജുവലറി തുടങ്ങിയ വൈവിദ്ധ്യവും ആകർഷകവുമായ ആഭരണ ശേഖരത്തിലെ കലാസൃഷ്‌ടികൾ ഹോൾസെയിൽ വിലയ്ക്ക് നേടാം. വേദ ടെമ്പിൾ ജുവലറി, ആന്റിക് കളക്ഷൻസ്, കിഡ്‌സ് കളക്ഷൻസ്, ടർക്കിഷ് ജുവലറി, മോഡേൺ കണ്ടംപററി കളക്ഷനുകൾ, സ്‌പെഷ്യൽ ബ്രൈഡൽ കളക്ഷനുകൾ, രത്ന പ്രഷ്യസ് സ്‌റ്റോൺ ജുവലറി തുടങ്ങിയ ശ്രേണികൾ ഷോറൂമുകളിൽ അണിനിരത്തിയിട്ടുണ്ട്.ലൈറ്റ്‌വെയ്‌റ്റ് ആഭരണങ്ങൾക്ക് പ്രത്യേക കൗണ്ടറുകളുണ്ട്. വിവാഹ ഷോപ്പിംഗിനായി പ്രത്യേക പാക്കേജ്, അഡ്വാൻസ് ബുക്കിംഗ് സൗകര്യം, പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ ഉയർന്ന മൂല്യവും ഉടൻ പണവും എന്നിവയും ഒരുക്കിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here