ന്യൂയോര്‍ക്കില്‍ ചൊവ്വാഴ്ച അന്തരിച്ച ഫാദര്‍ സൈമണ്പള്ളിപ്പറമ്പിലിന്റെ വെയ്ക്ക് മാര്‍ച്ച് 26. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2. മുതല്‍ 4. വരെയും വിജില്‍ ദിവ്യബലി വൈകീട്ട് 7.30.നും ലോങ്ങ്ഐലന്‍ഡ് ഹിക്സ് വില്ലിലെ ഔര്‍ലേഡി ഓഫ്മേഴ്സി ചര്‍ച്ചില്‍ വച്ച് നടക്കും. 500. സൗത്ത് ഓയിസ്റ്റര്‍ ബേറോഡ്, ഹിക്സ്വില്‍, ന്യൂയോര്‍ക്ക് 11801. ആണ് പള്ളിയുടെ വിലാസം.
സംസ്കാര ദിവ്യബലി ഔര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ചില്‍ പിറ്റേന്ന് ശനിയാഴ്ചപ തിനൊന്നുമണിക്കായിരിക്കും. തുര്‍ടര്‍ന്നു വെസ്റ്റ് ബെറിയില്‍ 111. ഓള്‍ഡ് കണ്ട്രി റോഡിലെ സെമിത്തേരി ഓഫ് ദി ഹോളിറുദില് സംസ്കാരം നടക്കും.
ന്യൂയോര്‍ക്ക് പ്രദേശത്തെ ലത്തീന്‍ കത്തോലിക്കരെ സാമൂഹികമായി ഒരുമിപ്പിക്കുന്നതിനും അവര്‍ക്കു ആല്മീയ പോഷണം നല്‍കുന്നതിനും ഫാദര്‍ സൈമണ്‍ വഹിച്ച പങ്കു അതുല്യമാണ്. അമേരിക്കയില്‍ ദേശീയതലത്തില്‍ ലത്തീന്കത്തോലി ക്കരുടെ സമ്മേളനങ്ങള്‍ക്കു പിന്നിലും അദ്ദേഹം വളരെ അധികംപ്രവര്ത്തിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ലത്തീന്‍ കത്തോലിക്കാ കമ്മ്യൂണിറ്റിയിലെയും സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലെയും അംഗങ്ങള്‍ ഫാദര്‍ സൈമണിന്റെ വേര്‍പാടില്‍ ദുഃഖംപ്രകടിപ്പിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
ലോങ്ങ്ഐലന്‍ഡിലെ സീറോമലബാര്‍ ഇടവകയുടെ പാസ്റ്റര്‍ ഫാദര്‍ ജോണ്‍ മേലേപ്പുറം ന്യൂഹൈഡ്പാര്ക്കിലെ നോത്രുധാം പള്ളിയില്‍ പ്രത്യകം ഓര്മ കുര്‍ബാന അര്‍പ്പിച്ചു. ലോങ്ങ്ഐലണ്ടിലെ പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ചാപ്ലയിന്‍ ആയി സേവനം അനുഷ്ഠിച്ചുവിരമിച്ചു വിശ്രമംജീവിതംനയിക്കുകയായിരുന്നു ഫാദര്‍ സൈമണ്‍.
ഔര്ലേഡിഓഫ്മേഴ്സിയിലെ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ ലൈവ്സ്ട്രീം ചെയ്യുന്നുണ്ട്. താല്പര്യമുള്ളവര് 646.335.3804. എന്ന നമ്പറില്‍ അലോഷ്യസ് ആറുകാറ്റിലിനെ വിളിച്ചാല്‍ ലിങ്ക് അയച്ചുതരും.
റിപ്പോര്‍ട്ട്: പോള്‍ ഡി പനയ്ക്കല്‍