പത്താം തവണയും മുതുമുത്തശ്ശിയായി എലിസബത്ത് രാജ്ഞി. കൊച്ചുമകളായ സാറാ ടിന്ഡാലിനാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. ആന്‍ രാജകുമാരിയുടെ രണ്ടാമത്ത മകളും പ്രിന്‍സ് രാജകുമാരന്റെ ബന്ധുവുമാണ് സാറ. പ്രസവമടുത്തിരുന്ന സാറ രാജകുമാരി പെട്ടന്ന് വെദന വന്നതിനെത്തുടര്‍ന്ന് വീട്ടിലെ ബാത്‌റൂമില്‍ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആണ്‍കുട്ടിയാണ് ജനിച്ചത്. ലൂക്കാസ് ഫിലിപ്പെന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷ് റഗ്ബി നായകനായ മൈക്ക് ടിന്‍ഡാലാണ് സാറയുടെ ഭര്‍ത്താവ്. 2003ലാണ് റഗ്ബി താരമായ മൈക്കുമായി സാറ പരിചയത്തിലാകുന്നത് 2011ലാണ് ഇരുവരും വിവാഹിതരായത്. മികച്ച കുതിരയോട്ട താരമായ സാറാ രാജകുമാരി ബ്രിട്ടന് വേണ്ടി 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here