മാത്യു ജോൺ ടോറോന്റോയിൽ അന്തരിച്ചു

ടോറോന്റോ മേപ്പിളിൽ താമസക്കാരനായ മാത്യു ജോൺ (മത്തായി കുഞ്ഞു -75) അന്തരിച്ചു. റവന്യൂ കാനഡയിൽ ഉദ്യോഗസ്ഥനായിരുന്നു. കാനഡയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. ടോറോന്റോ മലയാളി സമാജം പ്രസിഡന്റ് ആയി സേവനമനിഷ്ഠിച്ചിട്ടുള്ള പരേതൻ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്നപ്പോഴും കുടിയേറ്റക്കാരായി ഇപ്പോൾ വരുന്നവർക്കും സഹായഹസ്തം നീട്ടുന്നതിൽ ജാഗരൂകനായിരുന്നു. മൂവാറ്റുപുഴ ഇടയകത്തൂട്ടു പരേതരായ ഇ എം ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. ഭാര്യ: ചിന്നമ്മ പാമ്പാക്കുട തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: പാമല – മാത്യു (ന്യൂയോർക്ക്), ജെയ്സൺ. കൊച്ചുമക്കൾ: കരീന, ജൂലിയറ്റ്. സഹോദരങ്ങൾ: സാറാമ്മ-ജോസഫ്,, ലീല-മാണി, മേരി-ജോർജ് മാറാച്ചേരി, ലൗലി-ബാബു പാറയ്ക്കൽ (ന്യൂയോർക്ക്), റോയ്-ബിന്ദു, ഷിജി-രാജു (ടോറോന്റോ). പരേതൻ മിസ്സിസാഗാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപക അംഗമാണ്. പൊതുദർശനം ജൂലൈ 8 ശനിയാഴ്ച 2 മുതൽ 6 വരെ ബ്രാംപ്ടൻ ഫ്യൂണറൽ ഹോമിൽ (10061 Chinguacousy Rd., Brampton, ON L7A0H6). സംസ്കാര ശുശ്രൂഷകൾ ജൂലൈ 9 ഞായറാഴ്ച 12:30 ന് ഇതേ ഫ്യൂണറൽ ഹോമിൽ ആരംഭിക്കുന്നതും തുടർന്ന് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Link for Wake: https://www.youtube.com/live/L63f6JOHHY8?feature=share
Link for Funeral: https://www.youtube.com/live/T4C98YugV1Q?feature=share

LEAVE A REPLY

Please enter your comment!
Please enter your name here