ഹൂസ്റ്റണ്‍: അന്നമ്മ കുര്യാക്കോസ് (86) ഡിസംബര്‍ അഞ്ചിന് ഹൂസ്റ്റണില്‍ അന്തരിച്ചു. പെരുമ്പാവൂര്‍ പുരുമണികരവാത്ത് നാമക്കുഴിയില്‍ കുടുംബാംഗമാണ്.

അമേരിക്കയില്‍ മക്കളോടൊപ്പം താമസമാക്കുന്നതിനു മുമ്പ് മൂലക്കുളം അറക്കപ്പാടി ഐ.പി.സി സഭാംഗമായിരുന്നു. പരേതനായ കെ.റ്റി കുര്യാക്കോസ് ആണ് ഭർത്താവ്.

സഹോദരങ്ങള്‍: മറിയാമ്മ പൗലോസ്, ഏലിയാമ്മ വര്‍ഗീസ്.
മക്കള്‍: ജോണ്‍ കുര്യന്‍, ലിസി ബാബു, ബെന്നി കുര്യാക്കോസ്, ഷീലാ വര്‍ഗീസ്.
മരുമക്കള്‍: ഓമന ജോണ്‍, ബാബു വര്‍ഗീസ്, എലിസബത്ത് ബെന്നി, പാസ്റ്റര്‍ പി.ഐ. വര്‍ഗീസ് (എല്ലാവരും യു.എസ്.എ)

പൊതുദര്‍ശനം ഡിസംബര്‍  28 വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും, സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30 ശനിയാഴ്ച രാവിലെ 9 മണിക്കും ഐ.പി.സി ഹെബ്രോണില്‍ വച്ചു നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here