ഇന്ത്യാനയിലെ പർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരാഴ്ച മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പേർക്കാനോ കൗണ്ടി കോറോണേർ ഓഫിസ് അറിയിച്ചു. ക്യാമ്പസിനു പുറത്തു ഒരു കെട്ടിടത്തിലാണ് നീൽ ആചാര്യയുടെ ജഡം കിടന്നിരുന്നത്.

ആചാര്യയെ യൂണിവേഴ്സിറ്റിക്കടുത്തു കൊണ്ടുവിട്ടതായി ഒരു യുബർ ഡ്രൈവർ പറഞ്ഞുവെന്നു ‘അമ്മ ഗൗരി ആചാര്യ അറിയിച്ചു. ഒരു പക്ഷെ അയാൾ ആയിരിക്കാം കുട്ടിയെ അവസാനം കണ്ടത്.

ഞായറാഴ്ച്ച രാവിലെ 11:30നാണു ജഡം കണ്ടതായി ഫോൺ വന്നതെന്നു ഓഫിസ് പറഞ്ഞു. വെസ്റ്റ് ലഫായറ്റെയിൽ 500 അലിസൻ റോഡിൽ എത്തിയപ്പോൾ മോറിസ് ജെ. സക്രോ ലാബിനു സമീപം കോളജ് വിദ്യാർഥിയെന്നു തോന്നുന്ന ഒരാളുടെ ജഡം കണ്ടെത്തി.

കമ്പ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ് എന്നീ വിഷയങ്ങളിൽ ഡബിൾ മേജർ ആയിരുന്നു ആചാര്യ എന്നു യൂണിവേഴ്സിറ്റി വിദ്യാത്ഥികളുടെ ‘ദ പർഡ്യു എക്സ്പോണന്റ്’ പത്രം പറഞ്ഞു. ജോൺ മാർട്ടീൻസൺ ഓണേഴ്‌സ് കോളജിലാണ് പഠിച്ചത്.

യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് മേധാവി ക്രിസ് ക്ലിഫ്ടൻ പറഞ്ഞു: “അഗാധമായ ദുഃഖത്തോടെയാണ് നീൽ ആചാര്യ എന്ന ഞങ്ങളുടെ വിദ്യാർഥി മരിച്ച വിവരം ഞാൻ അറിയിക്കുന്നത്. ബന്ധപ്പെട്ട എല്ലാവർക്കും അനുശോചനങ്ങൾ.”

പഠനത്തിൽ മിടുക്കനായ വിദ്യാർഥി ആയിരുന്നു ആചാര്യ എന്ന് അദ്ദേഹം കുറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here