ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ആക്രമണത്തിൽ 14 സൈനികർക്ക് പരിക്കേറ്റു. ബീജാപൂർ-സുക്മ അതിർത്തിയോട് ചേർന്ന മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

തെക്കൽഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. 2021 ൽ സമാനമായ ആക്രമണത്തിൽ 22 സൈനികർ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here