ഡാലസ് ∙ പത്തനാപുരം മങ്ങാട്ടേത്ത് പുത്തൻവീട്ടിൽ എം. എസ്. ബേബി (76) നിര്യാതനായി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദയറാ ഇടവകാംഗമായിരുന്ന പരേതൻ 30 വർഷത്തോളം ജോർജ് മെമ്മോറിയൽ ഹോസ്പിറ്റലിൽ സേവനം ചെയ്തതിനുശേഷം 1999 മുതൽ അമേരിക്കയിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.

പത്തനാപുരം കടയ്ക്കാമൺ പുത്തൻപുരയിൽ ലീലാമ്മയാണ് ഭാര്യ. മക്കൾ: സലിത (ഫ്രസിനിയസ് കിഡ്നി കെയർ ഇർവിംഗ്, യുഎസ് റീനൽ കെയർ, ഫോർത്ത് വർത്ത്), സന്തോഷ് (ടൊയോട്ട സർവ്വീസ് സെന്റർ അസോസിയേറ്റ് മാനേജർ, ഇർവിംഗ്), സംഗീത (യുഎസ് റീനൽ കെയർ, ഫോർത്ത് വർത്ത്), സജേഷ് (എൻടിടി ഡാറ്റ, പ്ലാനോ).

മല്ലശ്ശേരി ളാക്കൂർ കൊല്ലംപറമ്പിൽ ജോസ് തോമസ് (ഡാലസ് ഷെരീഫ് ഡിപ്പാർട്ടുമെന്റ്), തിരുവല്ലാ തച്ചേടത്ത് മഞ്ജു(യുറ്റി സൗത്ത് വെസ്റ്റേൺ), മൈലാടുംപാറ കളീക്കൽ ബിനു(യുഎസ് റീനൽ കെയർ), അയിരൂർ കുറ്റികണ്ടത്തിൽ ആഷ് ലി (യു റ്റി സൗത്ത് വെസ്റ്റേൺ) എന്നിവർ മരുമക്കളും ജയ്ക്ക് തോമസ്, ജെയ്മി, ഹാന, ആൽവിൻ, െജനീസ എന്നിവർ കൊച്ചുമക്കളും ആണ്.

ജനുവരി 6 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8.30 മണി വരെ ഇർവിംഗ് ക്രൈസ്റ്റ് ചർച്ചിൽ(1750 E Airport Fwy, irving, Tx-75062) പൊതുദർശനം. ശനിയാഴ്ച രാവിലെ 9 മണിക്ക് ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ(1627 E Shady Grove Rd, irving Tx- 75060) സംസ്കാര ശുശ്രൂഷയും ഇർവിംഗ് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here