മുംബൈ: മഹീന്ദ്ര സിങ് ധോണി എകദിന, ട്വൻറി 20 ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. തന്നെ ഒഴിവാക്കണമെന്ന് ബി.സി.സി.എെയോട് ധോണി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. ക്യാപറ്റ്ൻ സ്ഥാനം രാജിവെച്ചെങ്കിലും ഇരു ടീമുകളിലും ധോണി തുടരുമെന്നും ബി.സി.സി.എെ പറഞ്ഞു.  ഇംഗ്ലണ്ടിനെതിരായ എകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപനം നടത്താനിരിക്കേയാണ് ധോണിയുടെ രാജി.

ഇന്ത്യ എകദിന, ട്വൻറി ട്വൻറി ലോകകപ്പുകൾ വിജയിച്ചപ്പോൾ ധോണിയായിരുന്നു ടീമിെൻറ ക്യാപ്റ്റൻ. നേരത്തെ ധോണി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചിരുന്നു. വിരാട് കോലിയാണ് ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻ. കോലി എകദിന ട്വൻറി ട്വൻറി ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here