കൊച്ചി: ലേക് ഷോർ ഹോസ്പിറ്റൽ തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച  ഹോസ്പിറ്റൽ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ മിന്നുന്ന പ്രകടനവുമായി ലേക് ഷൊർ ടീം കിരീടമണിഞ്ഞു.

ആസ്റ്റർ മെഡ്‌സിറ്റി ഹോസ്പിറ്റലിനെ ഫൈനൽ മത്സരത്തിൽ  തോൽപിച്ചാണ് പ്രഥമ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെൻ്റിൽ ലേക്
ഷോർ ജേതാക്കൾ ആകുന്നത്.

മഴമൂലം ആറ് ഓവർ ആകി ചുരുക്കിയ കളിയിൽ, ആദ്യം ബാറ്റിംഗ് ചെയ്ത ആസ്റ്റർ ആറ് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എടുത്തു. മറുപടി ബാറ്റിംഗ് ഇറങ്ങിയ ലേക്
ഷോർ 4.2 ഓവറിൽ ലക്ഷ്യം കണ്ടു. അഞ്ചു വിക്കറ്റ് നേടി ലേക് ഷോറിൻെറ ഷാക്കിർ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ആശുപത്രികളുടെ 16 ടീം ആണ് ടൂർണമെൻ്റിൽ പങ്കെടുത്തത്.


സെമി ഫൈനൽ മത്സരത്തിൽ ലേക്
ഷോറിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടായ ക്യാപ്റ്റൻ ജിപ്സൻ്റെയും (45) അമീറിൻ്റെയും (23) പിൻബലത്തിൽ എറണാകുളം മെഡിക്കൽ സെൻ്റർ 6 ഓവറിൽ തീർത്ത 70 റൺസ് വിജയലക്ഷ്യം 4.3 ഓവറിൽ ലക്ഷ്യം കണ്ടാണ്   ഫൈനൽ എത്തിയത്. കോതമംഗലം അൽ അസർ ടീമിനെ 15 റണ്ണിൽ വരിഞ്ഞു മുറുക്കിയണ് ആസ്റ്റർ മെഡ്സിറ്റി ഫൈനൽ എത്തിയത്.