സാമൂഹ്യ സേവന രംഗത്തെ പുതിയ കൂട്ടായ്മ

കൊച്ചി: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ബാംഗ്‌ളൂര്‍ ആസ്ഥാനമായി രൂപീകരിച്ച യംഗ് മൈന്‍ഡ്‌സ് ഇന്റര്‍നാഷനല്‍ എന്ന ആഗോള സംഘടനയുടെ ഉത്ഘാടനവും പ്രഥമ ജനറല്‍ബോഡി മീറ്റിങ്ങും ഞായറാഴ്ച ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പുതിയ സംഘടനയുടെ സ്ഥാപക രക്ഷാധികാരികളായ ജേക്കബ് ചെറിയാന്‍, ഐസക് പാലത്തിങ്കല്‍, ഡോക്ടര്‍ കെ സി സാമുവേല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഇന്ത്യ ഏരിയ പ്രഥമ പ്രസിഡന്റായി ആന്റോ കെ ആന്റണിയെ തെരഞ്ഞെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബംഗ്ലൂരില്‍ നിന്നും പങ്കെടുത്ത 250-ഓളം പ്രതിനിധികളില്‍ നിന്ന് വിവിധ ജില്ലാ, സോണ്‍ സോണ്‍ നേതാക്കളെയും തെരഞ്ഞടെുത്തു. മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ഡാനിയേല്‍ തോമസ് , ജേക്കബ് ജോണ്‍ , ഫിലിപ്പ് തെങ്ങുംച്ചേരില്‍, മൈക്കിള്‍ കെ മൈക്കിള്‍, നിരഞ്ജന ബിമല്‍ , ഐ സി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 82 ക്ലബ്ബുകള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറില്‍ പരം ക്ലബ്ബ്കള്‍ സെപ്റ്റംബറില്‍ ബാംഗളൂരില്‍ നടക്കുന്ന ആഗോള കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ചടങ്ങില്‍ പ്രസംഗിച്ച ആന്റോ കെ ആന്റണി പറഞ്ഞു.

സമൂഹത്തില്‍ അവശത അനുഭവിക്കുന്നര്‍ക്കു വൈദ്യ ചികിത്സ സഹായം, അര്‍ഹരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, പാര്‍പ്പിട സഹായ പദ്ധതി, പ്രകൃതി സംരക്ഷണം എന്നിവക്കാണ് സംഘടന മുന്‍്ഗണന നല്‍കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്.

www.youngmindsinternational.com.