ഡാളസ്:  കോഴഞ്ചേരി നെല്ലിക്കാല കാരംവേലിൽ പടിഞ്ഞാറ്റേതിൽ പാസ്റ്റർ പി. എം. ജോർജ്ജ് ( 79) നവംബർ 15 -നു ഡാളസിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.  ഉദ്യോഗാർത്ഥം ഉത്തരഭാരതത്തിൽ ( ഭോപ്പാൽ) ആയിരുന്നപ്പോൾ വ്യക്തമായ ദൈവവിളിയെ തുടർന്ന് 1984-ൽ സർക്കാർ ജോലി രാജിവെക്കുകയും 1985-ൽ ഇറ്റാർസി ബൈബിൾ കോളേജിൽ ചേർന്ന് വേദപഠനം നടത്തി. തിരുവചന അഭ്യസനാനന്തരം 1986 മുതൽ 2008 -ൽ വരെ കുടുംബമായി ഭോപ്പാലിൽ സഭാശുശ്രൂഷയിലായിരുന്നു.  20-ൽ പരം വർഷങ്ങൾ ഭോപ്പാലിൽ ആയിരിക്കുകയും, തുടർന്ന് സകുടുംബം 2010-ൽ ഡാളസിലേക്ക് കുടിയേറിപാർക്കുകയും ഐ. പി. സി. ഹെബ്രോൻ ഡാളസ് അംഗമായി തുടരുകയും ചെയ്തു. ഭൗതീകശരീരം നവംബർ 24 വെള്ളിയാഴ്ച  4-9 വരെEastgate Funeral Home – ൽ (1910 Eastgate Dr, Garland, Texas 75041) പൊതുദർശനത്തിനു വെയ്ക്കുകയും, നവംബർ 25  ശനിയാഴ്ച രാവിലെ 9  മണിക്കുശവസംസ്കാരശുശ്രൂഷകൾ ഐ. പി. സി. ഹെബ്രോൻഡാളസ് ( 1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ  നടക്കും.  തുടർന്ന് വില്യംസ്മെമ്മോറിയൽ  ഫ്യൂണറൽ  ഹോമിൽ   (1600 S Garland, Garland, Texas 75040)  ഭൗതീക  ശരീരം  സംസ്കരിക്കും. സംസ്കാരശുശ്രൂഷകൾ  www.provisionlive.com – ൽതത്സമയം  ദർശിക്കാവുന്നതാണു.
ഭാര്യ:  മേരി ജോർജ്ജ് ( പരേത)മക്കൾ:  മക്കൾ: സുജ ജോൺസൺ ( ഓസ്ട്രേലിയ), സജി തോമസ് (ദമോ- മധ്യപ്രദേശ്), ബിനു തോമസ് ( ഡാളസ്) മരുമക്കൾ:  ഇവാ. ജോൺസൺ ഫിലിപ്പ്,  പാസ്റ്റർ തോമസ്ടി., ഫിന്നി തോമസ്. പരേതനു 6 പേരക്കുട്ടികൾ ഉണ്ട്.വാർത്ത: സാം മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here