ഹൂസ്റ്റൺ: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകൻ ജോൺസി തോമസ് (39 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ ബെൻ ടാബ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയിൽ വീട്ടിൽ സ്വപ്ന ജോൺസി ( നേഴ്സ്, എം.ഡി.ആൻഡേഴ്സൺ ഹോസ്പിറ്റൽ) യാണ് പരേതന്റെ ഭാര്യ.

മക്കൾ: എമിൽ , എലിജ, എസ്രാ.

പൊതുദർശനം: ഏപ്രിൽ 22 നു ഞായറാഴ്ച വൈകുന്നേരം 6:00 മുതൽ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് ( 13218, Player St, Houston, TX 77045)

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 23 നു തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപെടുന്നതും തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ വച്ച് ( 1310, N. Main Street, Pearland, Texas 77581) നടത്തപെടുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് :

ചാക്കോ നെല്ലിക്കൽ – 713 667 1459
ജോൺ കുരുവിള – 281 416 1706

റിപ്പോർട്ട്: ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here