ഡിട്രോയിറ്റ്: അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മഹാത്യാഗത്തിന്റെ പ്രതീകമായ സുമിത്ത് ജേക്കബ് അലക്‌സിന്റെ (33) സംസ്കാരം ജൂണ്‍ 11 നു തിങ്കളാഴ്ച മിഷിഗണില്‍ നടത്തും. ബുധനാഴ്ച പോര്‍ട്ട് ഹുറോണടുത്ത് ബ്ലാക്ക് റിവറില്‍ വഞ്ചി മറിഞ്ഞ് മുങ്ങിത്താഴുന്ന ജോണ്‍ ലിവാന്‍ഡ്‌സ്കി (47) എന്നൊരാളെ രക്ഷിക്കാന്‍ സുമിത്ത് നദിയിലേക്കു ചാടിയതാണ്. എന്നാല്‍ ഇരുവരും രക്ഷപ്പെട്ടില്ല. രാത്രിയോടെ രണ്ടു മ്രുതദേഹങ്ങളും കണ്ടെടുത്തു.

ഭാര്യ ജാനാ റേച്ചലും അവരുടെ മാതാപിതാക്കളും സുമിത്തിനൊപ്പം ചെറു ബോട്ടിലുണ്ടായിരുന്നു. ഒന്‍പത് മാസമേ ആയുള്ളു വിവാഹിതനായിട്ട്.

സുമിത്തിന്റെ വേര്‍പാട് മലയാളി സമൂഹത്തെയാകെ കരയിച്ചു. ഈ ദുരന്തത്തെപറ്റിയായിരുന്നു എല്ലാവരുടെയും സംസാരം. വിശുദ്ധമായ ഒരു അന്ത്യത്തിലേക്ക് കടന്നു പോയ ആ ചെറുപ്പക്കാരനും ഈ മഹാ വ്യസനം താങ്ങാനാവാതെ നെഞ്ചുപൊട്ടിക്കഴിയുന്ന ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും മലയാളി സമൂഹത്തിന്റെയും കണ്ണീര്‍ പ്രണാമം.

ലിവന്‍ഡോസ്കിയുടെ സംസ്കാരവും തിങ്കളാഴ്ച പോര്‍ട്ട് ഹുറോനില്‍ നടത്തും. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇന്റര്‍ടേപ്പ് പോളിമര്‍ ഗ്രൂപ്പില്‍ ജോലിക്കാരനായിരുന്നു. സുമിത്തിനെ അറിയാവുന്നവര്‍ക്ക് സ്വജീവന്‍ കണക്കിലെടുക്കാതെയുള്ള സുമിത്തിന്റെ പ്രവര്‍ത്തിയില്‍ അതിശയം തോന്നില്ലെന്നു സഹപ്രവര്‍ത്തക മേരി എലന്‍ കിദ്‌നി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ദൈവം വെക്കേഷനു പോകുക ആയിരിക്കും . പകരം ലോകത്തെ നോക്കാന്‍ മറ്റൊരാളെ വേണമായിരുന്നിരിക്കാം.

ഹെന്റി ഫോര്‍ഡ് ഓപ്റ്റിംഐയ്‌സ് എന്ന സ്ഥാപനത്തിന്റെ ബ്ലൂംഫീല്‍ഡ് ശാഖാ മാനേജരായിരുന്നു സുമിത്ത്

പൊതുദര്‍ശനം: ജൂണ്‍ 10 ഞായര്‍ 3 മുതല്‍ 9 വരെ: ഇ.ജെ. മന്‍ഡ്‌സ്യൂക്ക് ആന്‍ഡ് സണ്‍ ഫ്യൂണറല്‍ ഹോ, 3801 18 മൈ ല്‍ റോഡ്, സ്‌റ്റെര്‍ലിംഗ് ഹൈറ്റ്‌സ്, മിഷിഗണ്‍48314

സംസ്കാര ശുശ്രൂഷ ജൂന്‍ 11 രാവിലെ 9:30 മുതല്‍ 11 30 വരെ: ഫ്യൂണറല്‍ ഹോമില്‍

തുടര്‍ന്ന് സംസ്കരം റിസറക്ഷന്‍ സെമിത്തെരി, 18201 ക്ലിന്റണ്‍ റിവര്‍ റോഡ്, ചാര്‍ട്ടര്‍ ടൗണ്‍ഷിപ്പ് ഓഫ് ക്ലിന്റണ്‍, മിഷിഗന്‍ 48038

LEAVE A REPLY

Please enter your comment!
Please enter your name here