ന്യൂയോർക്ക്: റാന്നി കുന്നിരിക്കൽ മനയ്ക്കൽ പരേതനായ കുര്യൻ സഖറിയായുടെ ഭാര്യയും ഹിക്‌സ്‌വിൽ ഇന്ത്യ പെന്തെക്കോസ്തൽ അസംബ്ലി സഭാംഗവുമായ ചിന്നമ്മ സഖറിയ (88) തിങ്കളാഴ്ച വൈകിട്ട് ന്യൂ യോർക്കിൽ നിര്യാതയായി. പരേത റാന്നി മംഗലത്ത് കുടുംബാംഗമാണ്.
മക്കൾ: കുര്യൻ സഖറിയ,  ചിന്നമ്മ ജേക്കബ്,  ഫിലിപ്പ് സഖറിയ,  ഷാജി സഖറിയ,  അലക്സാണ്ടർ സഖറിയ.  മരുമക്കൾ: മേഴ്സി കുര്യൻ,  പി.ടി.ജേക്കബ്,  പരേതയായ ഗ്രേസി ഫിലിപ്പ്,  ജെസി ഷാജി,  മോനമ്മ അലക്സാണ്ടർ.
സംസ്കാരശുശ്രൂഷകൾ ഫെബ്രുവരി 7 നു വെള്ളിയാഴ്ച വൈകിട്ട് 6 pm – 9 pm വരെ ഹിക്‌സ്‌വിൽ ഇന്ത്യ പെന്തെക്കോസ്തൽ അസ്സംബ്ലിയിൽ വച്ചും. (India Pentecostal Assembly, 343 Jerusalem Avenue, Hicksville, NY 11801) സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ഹിക്‌സ്‌വിൽ ഇന്ത്യ പെന്തെക്കോസ്തൽ അസ്സംബ്ലിയിൽ വച്ചുള്ള ശുശ്രൂകൾക്ക് ശേഷം ആൾ സെയിന്റ്സ് സെമിത്തേരിയിൽ നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here