(ഫൊക്കാനയുടെ പേരിൽ വന്ന വ്യാജ വർത്തയെക്കുറിച്ച് ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ നൽകുന്ന പ്രതികരണം )

ന്യൂയോർക്ക്: ഫൊക്കാനയുടെ ജനറൽ ബോഡി നടന്നതായ പത്ര വാർത്ത തികച്ചും തെറ്റിദ്ധാരണാജനകവും സത്യവിരുദ്ധവുമാണ്.
ന്യൂയോർക്കിൽ കൊറോണാ ബാധയുടെ ഭീതി നിലനിൽക്കുന്നതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യാത്ര സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഇതേ തുടർന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഫൊക്കാനാ ജനറൽ ബോഡി യോഗം മാറ്റി വക്കാൻ സംഘടന പ്രേരിതമാവുകയായിരുന്നു. പിറ്റേ ദിവസം തന്നെ ഫൊക്കാനയുടെ തീരുമാനത്തെ ശരിവച്ചുകൊണ്ട് ന്യൂയോർക്ക് ഗവർണ്ണർ ന്യൂയോർക്കിൽ  അടിയന്തിരാവസ്ത പ്രഖാപിച്ചിരുന്ന വിവരം എല്ലാവർക്കും അറിയുന്നതാണ്.

 

പ്രസിഡന്റ് എന്ന നിലക്ക് ഞാൻ രേഖാ മൂലം യോഗം റദ്ദു ചെയ്ത വിവരം നാഷണൽ കമ്മിറ്റിയെ വ്യക്തമായി രേഖാ മൂലം അറിയിച്ചിരുന്നു.ഇതേ തുടർന്ന്  നാഷണൽ കമ്മിറ്റി കൂടുകയും എന്റെ തീരുമാനം ശരി വയ്ക്കുകയും ചെയ്തിരുന്നു. എല്ലാ വാർത്താ മാധ്യമങ്ങളിലും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിനു വിപരീതമായി ചുരുക്കം ചില ആളുകൾ ചേർന്ന് എന്തൊക്കെയോ പ്രഖ്യാപനങ്ങൾ നടത്തിയതായി വാർത്താമാധ്യമങ്ങളിൽ കാണുകയുണ്ടായി. ഫൊക്കാനാ പ്രസിഡന്റ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറർ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെയും നാഷനൽ കമ്മറ്റിയിലെയും നാല്പതോളം വരുന്ന അംഗ സംഖ്യയിൽ ഒന്നോ രണ്ടോ ആളൊഴികെ ആരെങ്കിലും ഈ മീറ്റിംഗിൽ പങ്കെടുത്തതായി അറിവില്ല.

സംഘടനയുടെ യാതൊരു ഔദ്യോഗിക ഭാരവാഹിത്യവുമില്ലാത്ത ഒരാളെ അധ്യക്ഷനുമാക്കിയാതായി പത്ര വാർത്തയിൽ നിന്നും അറിയാൻ കഴിഞ്ഞു. ഫൊക്കാനയുടെ ലോഗോ ഉപയോഗിച്ചുള്ള ഈ പത്രവാർത്ത തികച്ചും സത്യ വിരുദ്ധവും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുതകുന്നതും ആണ്.
ഫൊക്കാനയുടെ നേതൃത്വം ഇക്കാരം ചർച്ച ചെയ്തു ഉചിതമായ നടപടികൾ കൈക്കൊള്ളും.
കൊറോണ ബാധയെ തുടർന്ന് അമേരിക്കയും മറ്റു ലോകരാഷ്ട്രങ്ങളും സുശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏര്പ്പെടുന്ന ഇത്തരുണത്തിൽ നമുക്കും സംഘടന എന്ന നിലയിൽ  അതിൽ പങ്കുചേരാം.

ഫൊക്കാനാ കൺവെൻഷൻ ജുലൈ 9-12 വരെ അറ്റ്ലാന്റിക് സിറ്റിയിൽ അരങ്ങേറുകയാണ്. എല്ലാവരെയും ഈ അന്തർദേശീയ കൺവെൻഷനലിക്കു ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.  

 

മാധവൻ ബി നായർ

പ്രസിഡണ്ട് ,ഫൊക്കാന

LEAVE A REPLY

Please enter your comment!
Please enter your name here