ഫ്‌ലോറിഡ: റാന്നി കുമ്പളാംപൊയ്ക മുക്കരണത്ത് കാവുങ്കൽ പരേതനായ ജോർജ് തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (76) ഫ്ലോറിഡായിലെ കൂപ്പർ സിറ്റിയിൽ നിര്യാതയായി. സൗത്ത് ഫ്ലോറിഡ മാർത്തോമ്മ ഇടവാംഗവും, കുമ്പനാട് തലത്തായിൽ പരേതനായ ഡോ.ചെറിയാന്റെ മകളുമാണ്.

മക്കൾ: ഡോ.ഡയാന സൂദ്, ടോജി തോമസ്, ഷാം തോമസ്. മരുമക്കൾ: ഡോ.അജയ് സൂദ്, ബെറ്റ്സി തോമസ്. കൊച്ചുമക്കൾ: റോചൻ, അഞ്ജലി, ജോർദൻ, ചെസി, റൈലി. സംസ്കാര ശുശ്രുഷയും, പൊതുദർശനവും നാളെ (വ്യാഴം) രാവിലെ 10 മണി മുതൽ ഫോറസ്ററ് ലോൺ ഫ്യൂണറൽ ഹോമിൽ വെച്ച് (2401 Davie Road, Fort Lauderdale, Florida – 33317) നടത്തപ്പെടുന്നതും തുടർന്ന് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഇന്ന് വൈകിട്ട് 7.30 ന് ഒരു അനുസ്മരണ സമ്മേളനം ഇടവകയുടെ നേതൃത്വത്തിൽ സൂം മീറ്റിംഗിലൂടെ നടത്തപ്പെടുന്നതാണ്.

Meeting ID: 518 860 3948

Password:294216

 

മുൻ മാർത്തോമ്മ സഭാ കൗൺസിൽ അംഗം ഡോ.ജോർജ് ജേക്കബ് (ന്യൂ ജേഴ്സി),ജോർജ് മാത്യു (വാൻ കൂവർ), ഷേർളി ഈപ്പൻ (ഫ്ലോറിഡ) എന്നിവർ ഭർത്താവിന്റെ സഹോദരരാണ്.

കൂടുതൽ വിവരങ്ങൾക്ക്

ഡോ.ജോർജ് ജേക്കബ് : 201 681 5800

LEAVE A REPLY

Please enter your comment!
Please enter your name here