ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ രോ​ഗസ്ഥിരീകരണനിരക്ക് (പരിശോധനകളിൽ രോ​ഗംസ്ഥിരീകരിക്കുന്ന പോസിറ്റിവിറ്റി നിരക്ക്) 8.07 ശതമാനമായി. കേരളമടക്കം 30 സംസ്ഥാനങ്ങളിൽ ഇത്‌‌ ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന്‌ ആരോഗ്യമന്ത്രാലയം ഒഎസ്‌ഡി രാജേഷ്‌ ഭൂഷൺ അറിയിച്ചു. കേരളത്തിൽ ഞായറാഴ്‌ച പോസിറ്റിവിറ്റി നിരക്ക്‌ 4.47 ശതമാനം.

പത്തുലക്ഷം പേർക്ക്‌ 180 എന്ന തോതിലാണ് രാജ്യത്ത്‌ പ്രതിദിന പരിശോധന. ശരാശരി 140 എങ്കിലും വേണമെന്നാണ്‌ ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്നത്‌. കേരളം അടക്കം 19 സംസ്ഥാനങ്ങളിൽ പരിശോധനാതോത്‌ ദേശീയശരാശരിയേക്കാൾ മുകളിലാണ്‌. രാജ്യത്ത്‌ കോവിഡ്‌ മരണനിരക്ക്‌ 2.37 ശതമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here