പി.പി. ചെറിയാൻ 

ഹൂസ്റ്റൺ :- ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് ഡപ്യൂട്ടി ജോണി ടൻജഡ്(56) ധീരമായി കോവിഡിനെതിരെ പോരാടിയെങ്കിലും അതിജീവിക്കാനായില്ല. നവംബർ 3 ചൊവ്വാഴ്ച ജോണി അന്തരിച്ചതായി ഷെറീഫ് ഓഫീസ് അറിയിച്ചു.
കോവിഡ് ബാധിച്ചു മരിക്കുന്ന ഷെറീഫ് ഓഫിസിലെ മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ജോണി.
മെയ് 6 ന് സെർജന്റ് റെയ്മണ്ട് , ജൂൺ 13 – ന് വാൻ മെഞ്ചാക്ക എന്നിവരാണ് കോവിഡിന് കീഴടങ്ങിയവർ.
29 വർഷത്തെ സേവന പാരമ്പര്യമുള്ള ജോണി ഒരു മാസമായി കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. 1991-ൽ ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ജോണി ഇൻ മേറ്റ് പ്രോസസ്സിങ് സെന്ററിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
സഹപ്രവർത്തകന്റെ മരണത്തിൽ ഷെറീഫ് ഓഫീസ് ഫാമിലി അനുശോചിക്കുന്നതായി ഷെറിഫ് എഡ് ഗോൺസാലസ് അറിയിച്ചു. അനേകരുടെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തെക്കുറിച്ച് ഡിപ്പാർട്ട്മെന്റ് അഭിമാനിക്കുന്നുവെന്നും ഷെറിഫ് പറഞ്ഞു. ഭാര്യയും മൂന്ന് പെൺമക്കളും ഉൾപ്പെടുന്നതാണ് ജോണിയുടെ കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here