ഫിലഡൽഫിയ: ട്രൈസ്റ്റേറ് കേരളാ ഫോറം മുൻ ചെയർമാൻ ജോഷി കുര്യാക്കോസ് (46) നിര്യാതനായി. ഹൃദയസ്തംഭനമായിരുന്നു. 2018- 2019 വർഷങ്ങളിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ എന്ന നിലയിൽ  നേതൃപാടവം കൊണ്ട് തിളങ്ങിയ ജോഷി, വിവിധ സംഘടനകളിൽ സേവന നിരതനായിരുന്നു. ജോഷിയുടെ അപ്രതീക്ഷിത  വേർപാടിൽ ഫിലഡൽഫിയയിലെ സാംസ്കാരിക  ലോകം ദുഖത്തിലായി

റൂബി ജോഷി (ഭാര്യ), ആൻ മേരി, ആൽബീ, ആൻഡ്രൂ (മക്കൾ).

കോട്ടയം പേരൂരാണ് ജോഷി കുര്യാക്കോസ്സിൻ്റെ  ജന്മ ദേശം. അമേരിക്ക റെഡ് ക്രോസ്സ്, ഈസ്റ്റേൺ പെൻസിൽവേനിയാ റീജിയണിൽ ക്ളയൻ്റ്  സ്പെഷ്യലിസ്റ്റായിരുന്നു ജോഷി. ഫിലഡൽഫിയാ സെൻ്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ ചർച്  സെക്രട്ടറിയായിരുന്നു. എക്യൂമെനിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയാ, കോട്ടയം അസ്സോസിയേഷൻ (ഫിലഡൽഫിയ), എന്നിവയിൽ ഭാരവാഹിയായി സേവനം ചെയ്തിരുന്നു.

കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here