ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതിന്റെ 72 മത് വാർഷികമായ ജനുവരി 26ന് ലോകം മുഴുവനുമുള്ള ഇന്ത്യക്കാർ റിപ്പബ്ലിക്ക് ദിനമാഘോഷിക്കുമ്പോൾ കേരള ടൈംസും ആ മഹനീയമായ ദിനത്തിന്റെ ഓർമ്മകൾ സ്മരിക്കുകയാണ്. ഈയവസരത്തിൽ ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്ക്കറിനെയും ഞങ്ങൾ ബഹുമാന പൂർവ്വം സ്മരിക്കുന്നു. 
 
ബ്രിട്ടീഷ് അധിനിവേശത്തിന്റെ രണ്ടു നൂറ്റാണ്ടുകൾ പിന്നിട്ട ശേഷം സഹനത്തിന്റെയും അഹിംസയുടെയും നിരാഹാര സമരത്തിന്റയും പാതയിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിയെടുക്കാൻ മുൻ നിരയിൽ നിന്ന് സമരം ചെയ്ത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്രുവിന്റ്റെയും ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്ക്കറിന്റെയും രാജ്യത്തിന് വേണ്ടി രക്ത സാക്ഷ്യം വരിച്ച പതിനായിരക്കണക്കിന് സ്വന്തന്ത്ര്യ സമര പോരാളികൾക്കും ഞങ്ങൾ പ്രാര്ഥനാഞ്ജലികൾ അർപ്പിക്കുന്നു.
 
ഇന്ത്യയുടെ  സന്തന്ത്ര്യ സമരത്തിൽ പങ്കെടുത്ത നമ്മുടെ പൂർവികരുടെ കഠിനമായ സഹനഫലമായാണ് നാം ഇന്ന് കാണുന്ന ഇന്ത്യയെന്ന മഹാരാജ്യം കെട്ടിപ്പടുക്കപ്പെട്ടത്. നമ്മുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്രു വിഭാവനം ചെയ്ത  ദീർഘവീക്ഷണമുള്ള ഭരണ പരിഷ്കാരങ്ങളാണ് ഇന്നു നാം കാണുന്ന വികസിത രാജ്യമായ ഇന്ത്യ. ലോകം ജിഞ്ജാസയോടെ നോക്കിക്കാണുന്ന, ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയുള്ള രാജ്യമായ ഇന്ത്യയുടെ ഈ വളർച്ചയുടെ തുടക്കം കുറിച്ചത് നെഹ്രുവിന്റെ കാലം തൊട്ടാണ്. അവിടെനിന്ന് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നര സിംഹറാവു, ഒടുവിൽ ദോ മൻമോഹൻ സിംഗ് എന്ന ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്റെ കരങ്ങളിലേക്ക് ഭരണ ചക്രം എത്തിയതോടെയാണ് നെഹ്‌റു അന്ന് വിഭാവനം ചെയ്ത വികസിത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേർന്നത്.
 
ഇന്ത്യയെന്ന നമ്മുടെ മാതൃ രാജ്യത്തിന്റെ  റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഏഴാം കടലിനക്കരെ നിന്നുകൊണ്ട് നമുക്കും പങ്കു ചേരാം. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ ഇന്ത്യക്കാരായ നമുക്കും പ്രയത്നിക്കാം. എല്ലാ ഇന്ത്യക്കാരാക്കും കേരള ടൈംസിൻറെ റിപ്പബ്ലക്ക് ദിനാശംസകൾ നേരുന്നു.
 
പോൾ കറുകപ്പള്ളിൽ 
മാനേജിങ്ങ് ഡയറക്ടർ  

LEAVE A REPLY

Please enter your comment!
Please enter your name here