രാജേഷ് തില്ലങ്കേരി

ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ എം നമ്പ്യാരെ ഒരുപക്ഷേ പുതുതലമുറയ്ക്ക് അത്രപരിചയം കാണില്ല. പഴയതലമുറയും ഒരു പക്ഷേ, നമ്പ്യാരെ മറന്നുകാണും. എന്നാൽ പി ടി ഉഷയെന്ന അത്‌ലറ്റിന്റെ കോച്ച് നമ്പ്യാർ എന്ന് പറഞ്ഞാൽ കേരളത്തിലെ പഴയതലമുറ ഓർക്കും, ഈ മാധവൻ നമ്പാരെ. ഒരു സിനിമയിൽ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നുണ്ട്, ഈ നമ്പ്യാരെന്തിനാ ഓടിക്കുന്നത്, സ്വന്തം ഓടിയാൽ അവാർഡ് നമ്പ്യാർക്ക് തന്നെ കിട്ടില്ലേ എന്ന്.
ശരിയാണ് നമ്പ്യാർ ഓടിയില്ല, എന്നാൽ പി ടി ഉഷയെ ഓടിച്ചു, നമ്പ്യാരുടെ വിജയകഥ എന്നത് പി ടി ഉഷയെന്ന അത്‌ലറ്റിന്റെ വിജയകഥയായിരുന്നു. ഏഷ്യാഡിൽ പി ടി ഉഷയെന്ന അത്‌ലറ്റ് വിജയം നേടുമ്പോൾ കേരളത്തിന്റെ അഭിമാന താരമായി മാറുമ്പോൾ ആ നേട്ടങ്ങളുടെയെല്ലാം പിന്നിൽ നമ്പ്യാർ എന്ന കോച്ചുണ്ടായിരുന്നു. 1990 ലെ ബെയിജിംഗ് ഒളിമ്പിക്‌സോടെ കായിക മൽസരത്തിൽ നിന്നും പി ടി ഉഷ പിൻവാങ്ങുന്നതുവവരെ നമ്പ്യാരായിരുന്നു ഉഷയുടെ കോച്ച്.
പരിശീലകൻ എന്ന നിലയിൽ നന്മയും സമർപ്പണവും സമാനതകളില്ലാത്തതായിരുന്നു. ഉഷയ്ക്ക് ശേഷം മറ്റൊരു കായിക താരത്തെ വാർത്തെടുക്കാനുള്ള ശ്രമം നമ്പ്യാർ നടത്തിയിരുന്നു വെങ്കിലും ആ ലക്ഷ്യം പൂർത്തീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല .

നമ്പ്യാർ മികച്ച കോച്ചായിരുന്നു. കണ്ണൂർ സ്‌പോർട്‌സ് ഹോസ്റ്റിലിലെ ശക്തനായ കോച്ച്. 1976 ലാണ് കോച്ച് നമ്പ്യാർ കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെത്തുന്നത്
 . 1985 ൽ നമ്പ്യാരെ സംസ്ഥാന സർക്കാർ ദ്രോണാചാര്യ അവാർഡ് നൽകി ആദരിച്ചിരുന്നു. ആദ്യ ദ്രോണാചാര്യ അവാർഡും നമ്പ്യാർക്കായിരുന്നു.
വൈകിയാണെങ്കിലും നമ്പ്യാരെ തേടി രാജ്യത്തെ പരമോന്നത ആദരവായ പത്മ അവാർഡ് തേടിയെത്തിയപ്പോൾ, അത് നമ്പ്യാരെന്ന ഇന്ത്യകണ്ട മികച്ചൊരു കോച്ചിനുള്ള അംഗീകാരം കൂടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here