സ്വന്തം ലേഖകൻ

കൊച്ചി : കേരളരാഷ്ട്രീയത്തിൽ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം സോളാർ കത്തുകയാണ്. സോളാറിന്റെ ചൂടിൽ കത്തിയമർന്നതായിരുന്നു കഴിഞ്ഞ യു ഡി എഫ് സർക്കാർ. കേസിന്റെ നിഴലിൽ കരിഞ്ഞ വ്യക്തികളാവട്ടെ മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയും മറ്റ് കോൺഗ്രസ് നേതാക്കളും.
ഏഴ് വർഷർഷങ്ങൾക്ക് മുൻപാണ് സോളാർ സാമ്പത്തിക തട്ടിപ്പും, പിന്നീട് സോളാർ പീഡന കേസും കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നത്. യു ഡി എഫ് സർക്കാരാണ് സോളാർ കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. സി പി എം വലിയ പ്രതിഷേധ സമരങ്ങളാണ് സോളാർ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്ഥാനത്ത് ഉയർത്തിയത്.

കേസിൽ അന്വേഷണങ്ങൾ പലതവണ നടന്നു, മൂന്ന് ഡി ജിപി മാർ കേസ് അന്വേഷിച്ചു, എന്നാൽ ആരെയും അറസ്റ്റു ചെയ്തില്ല. കേസന്വേഷണം ഒരടിപോലും മുന്നോട്ടുപോയില്ല.  എന്തുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവർഷവും കേസിൽ തുടർ നടപടികൾ സ്വീകരിക്കാതിരുന്നതെന്നായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. സോളാർ കേസിൽ ഇതാദ്യമായാണ് ഉമ്മൻ ചാണ്ടിയുടെ പരസ്യ പ്രതികരണം. കേസ് കെട്ടിച്ചമച്ചതാണെന്നും, രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ ഇടതുമുന്നണി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് കേസ് സിബിഐക്കുവിട്ടത്. ഇത് സർക്കാരിന് തന്നെ തിരിച്ചടിയാവുമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
എന്തെങ്കിലും തെളിവുണ്ടായിരുന്നുവെങ്കിൽ ഇടത് സർക്കാർ നമ്മളെ വച്ചേക്കുമായിരുന്നോ, ഒരു കേസിലും ഭയമില്ല. കുറ്റം ചെയ്തിട്ടില്ലെന്ന ഉത്തമ ബോധമുണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

എന്നാൽ കേസിൽ വ്യക്തത വരുത്താനാണ് സി ബി ഐക്ക് വിട്ടത്. രാഷ്ട്രീയ പ്രതിയോഗികളുടെ നേരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണമെന്നായിരുന്നു എ വിജയരാഘവന്റെ ആരോപണം.

പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും, കേസ് സി ബി ഐ അന്വേഷിക്കുന്നതാണ് നല്ലതെന്നായിരുന്നു  സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം. വേഷെകെട്ടൊന്നും വേണ്ടെന്നും വിജയ

LEAVE A REPLY

Please enter your comment!
Please enter your name here