കൊച്ചി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോമിക് സ്ട്രിപ് സൃഷ്ടിച്ച് രണ്ടു തവണ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച കോഴിക്കോട് സ്വദേശിയായ റോഷ്‌നയുടെ വിജയകഥ ഹിസ്റ്ററി ടിവി1യുടെ ഓമൈജി! യേ മേരാ ഇന്ത്യ എന്ന ജനപ്രിയ പരിപാടിയില്‍ ഈ വരുന്ന തിങ്കളാഴ്ച (ഏപ്രില്‍ 15) രാത്രി 8 മണിയുടെ എപ്പിസോഡില്‍ സംപ്രേഷണം ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കര്‍ പേന സൃഷ്ടിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മുഹമ്മദ് ദിലീഫിന്റെ മകളാണ് 18കാരിയായ റോഷ്‌ന എന്ന സവിശേഷതയുമുണ്ട്. 430 മീറ്ററുള്ള കോമിക് സ്ട്രിപ്പ് റോഷ്ന പ്രദര്‍ശിപ്പിച്ചപ്പോള്‍ തകര്‍ക്കപ്പെട്ടത് റോഷ്ന തന്നെ മുന്‍പ് സ്ഥാപിച്ച മറ്റൊരു ലോക റെക്കോര്‍ഡ് ആയിരുന്നു. ഈഫല്‍ ടവറിനേക്കാള്‍ 100 മീറ്റര്‍ ഉയരത്തില്‍, അതായത് 404 മീറ്റര്‍ നീളത്തിലുളഅള ഒരു കോമിക് സ്ട്രിപ്പായിരുന്നു റോഷ്‌നയുടെ ആദ്യ ലോക റെക്കോര്‍ഡ്.

2022ലാണ് കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു കോമിക് സ്ട്രിപ്പിലൂടെ റോഷ്‌ന ഈ റെക്കോര്‍ഡ് തകര്‍ത്തത്. കുത്തബ് മിനാറിന്റെ ഉയരത്തേക്കാള്‍ 6 മടങ്ങ് നീളമുളഅള 430 മീറ്റര്‍ നീളമുള്ള ഈ കോമിക് സ്ട്രിപ്പ് 1250 കടലാസ് കഷ്ണങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. 200 പേനകള്‍ ഉപയോഗിച്ചാണ് ഇത് വരച്ചിരിക്കുന്നത്. തന്റെ പിതാവിന്റെ പാത പന്തുടര്‍ന്ന് എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് പരിപാടിയില്‍ റോഷ്‌ന വിശദീകരിക്കും.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ വിനോദപരമ്പരയുടെ പത്താമത്തെ സീസണിലെ പത്താമത്തെ എപ്പിസോഡാണ് തിങ്കളാഴ്ച സംപ്രേഷണം ചെയ്യുന്നത്. എല്ലാ തിങ്കളാഴ്ചയും രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളില്‍ വ്യത്യസ്ത മേഖലകളില്‍ വേറിട്ട പ്രകടനം കാഴ്ചവച്ച വ്യക്തികളെ കുറിച്ചുള്ള സവിശേഷവും ആകര്‍ഷകവുമായ കഥകളാണ് അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here