അര്‍ത്ഥമില്ലാത്ത ആഹ്വാനങ്ങളും കഴമ്പില്ലാത്ത വാചക കസര്‍ത്തുകളും സത്യാവസ്ഥയറിയാത്ത പ്രസ്താവനകളും നടത്തുന്നവരാണ് രാഷ്ട്രീയ നേതാക്കളെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ അവരെ കടത്തിവെട്ടി ക്കൊണ്ട് കേരളത്തിലെ ചില മത നേതാക്കന്മാരും മതാദ്ധ്യ ക്ഷന്മാരും പ്രവര്‍ത്തിക്കുന്നുയെന്ന് പറയാതെ തരമില്ല. ഈയടുത്ത സമയത്ത് കത്തോലിക്കാ സഭയുടെ മലബാര്‍ റീത്ത് സഭയുടെ യുവാക്കളോട് ഒരാഹ്വാനം നടത്തുകയുണ്ടായി. യുവാക്കള്‍ വിദേശ ജോലിഭ്രമം ഉപേക്ഷിക്കണമെന്ന്. ആ ഒരു ഉപദേശം നടത്തിയതിനു പി ന്നിലെ ഉദ്ദേശം എന്താണെങ്കിലും അതേക്കുറിച്ച് പറയാനുള്ളത് ഒന്നു മാത്രം. വിദേശത്ത് ജോലി തേടിപ്പോയവരെല്ലാം ഭ്രമം കൊണ്ടായിരുന്നോ. അല്ലെന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും പറയും.
കേരളത്തില്‍ ജോലി തേടി അലഞ്ഞുതി്രിഞ്ഞ് ഒരു ഗതിയും പരഗതി യുമില്ലാതെ വരുമ്പോഴാണ് പ ലരും വിദേശത്തേക്ക് പോകുന്നത്. കേരളത്തില്‍ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിതം കൂട്ടികെട്ടാന്‍ പാടുപെടു മ്പോഴാണ് മറ്റു പലരിലും വിദേശ ജോലിഭ്രമം ഉണ്ടാകുന്നത്.

ആര്‍ഭാടവും അതിമോഹവും കൊണ്ടല്ല കേരളം വിട്ട് വിദേശത്ത് മരംകോച്ചുന്ന തണുപ്പിലും ചുട്ടുപൊള്ളുന്ന വെയിലിലും പണിയെടുക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലായിരിക്കും. അതറിയണമെങ്കില്‍ അവര്‍ക്കൊപ്പം ഒരു ദിവസമെങ്കിലും പണിയെടുത്താല്‍ മതി. അപ്പോഴറിയാം അതിന്‍റെ സുഖവും ദു:ഖവും മധുരവും കൈയ്പും. അതാണ് ഒരു ശരാശി വിദേശ മലയാളിയുടെ അവസ്ഥ. ഈ അവസ്ഥയിലും അവന്‍റെ മനസ്സുനിറയെ നാടും നാട്ടുകാരും വീടും വീട്ടുകാരും നാടന്‍ ഭക്ഷണവും നാട്ടുവിശേഷങ്ങളും ആയിരിക്കും. എന്തിന് വിദേശത്തെ മലയാളിയെക്കുറി ച്ചു പറയുന്നു. കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ പോകുന്നവര്‍ക്കുപോലും അതാണവസ്ഥ. അങ്ങനെയുള്ള മലയാളിയോട് വിദേശ ഭ്രമമെന്നു പറഞ്ഞാല്‍ അര്‍ത്ഥമില്ലാത്ത അധരവ്യയമായി മാത്രമെ കാണാന്‍ കഴിയൂ. ഇതു പറയുമ്പോള്‍ പലരും വാളെടുത്തു രംഗത്തു വരും. പക്ഷെ ഇതാണ് സത്യം.

വിദേശഭ്രമം ഉപേക്ഷിക്കണമെന്ന് പറയുമ്പോല്‍ ഒരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു. ലക്ഷങ്ങളുടെ വിലയുള്ള വിദേശ കാറുകളില്‍ എയര്‍കണ്ടീഷനിട്ട് തണുപ്പിച്ച് ഒരു ദേവാലയത്തില്‍ നിന്ന് മറ്റൊരു ദേ വാലയത്തിലേക്ക് ലാളിത്യത്തിന്‍റെയും എളിമയുടേയും ത്യാഗ ത്തിന്‍റെയും സഹനത്തിന്‍റെയും ജീവിതം കാട്ടിത്തന്ന യേശുക്രിസ്തുവിന്‍റെ വചനം പ്രഘോഷിക്കാന്‍ നിങ്ങള്‍ പോകുമ്പോള്‍ ഒരു കെട്ടു ബിരുദവുമായി സഭാവിശ്വാസികളായ യുവാക്കള്‍ പൊരിയുന്ന വെയിലില്‍ ജോലി തേടി അലയുന്നുണ്ട്.
ആ യുവാക്കള്‍ യജമാനന്‍റെ മേശയില്‍ നിന്നു വീഴുന്ന അ പ്പക്കഷണത്തിനായി യാചിച്ചിട്ടുണ്ട്. അത് കിട്ടാതെ വന്നപ്പോഴാണ് വീടും നാടും മനസ്സില്ലാമനസ്സോടെ ഉപേക്ഷിക്കാന്‍ തയ്യാറായി വിദേശത്തേക്ക് വണ്ടി കയറിയത്. വിശപ്പടക്കാന്‍ വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ നിങ്ങള്‍ അതിനെ വിദേശ ഭ്രമമെന്നു പേരിട്ട് വിളിക്കുന്നത് അങ്ങേയറ്റം അപഹാസ്യമോ അവഹേളനമോ ആയി മാത്രമെ കാണാന്‍ കഴിയൂ.

യോഗ്യതകളേറെയുണ്ടായിട്ടും സഭാ സ്ഥാപനങ്ങളില്‍ കടന്നു കയറാന്‍ വേണ്ടി അധികാരികളുടെ അടച്ചിട്ട വാതിലിനു മുന്നില്‍ വിശപ്പടക്കി നില്‍ക്കുമ്പോള്‍ അയോഗ്യരായ നിങ്ങളുടെ ഇഷ്ടക്കാരും സ്വന്തക്കാരും ബന്ധുക്കളും ആ വാതിലില്‍ക്കൂടി അകത്തു കയറി ജീവിതം സുരക്ഷിതമാക്കുമ്പോള്‍ അതിനെ നിങ്ങള്‍ എന്തു പേരിട്ടു വിളിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെ വായില്‍ തോന്നുന്നതു വിളിച്ചു പറയുമ്പോള്‍ അതൊരു അധരവ്യയമായേ ജനം കാണൂ. അതിന്‍റെ പിന്നില്‍ നിങ്ങ ള്‍ക്കെന്തോ ഗൂഢ ലക്ഷ്യമുണ്ടെന്നു ജനം കരുതും. അത് നിങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ തന്നെ കളങ്കപ്പെടുത്തും. വിദേശത്തുപോയിട്ടും വിശ്വാസം കൈവെടിയാതെ അതിനെ മുറുകെ പിടിച്ച് വിദേശത്തും ജീ വിക്കുന്നുയെന്ന് ഒരു പക്ഷെ നിങ്ങള്‍ക്കറിയില്ല.

ആ വിശ്വാസികളുടെ ഇടയില്‍ അജപാലനത്തിന്‍റെ പേരില്‍ സന്ദര്‍ശനം നടത്തി അവരില്‍ നിന്ന് സ്നേഹസംഭാവനകള്‍ സ്വീകരിക്കാനെത്തുന്നതല്ലെ യഥാര്‍ത്ഥത്തില്‍ വിദേശഭ്രമമെന്നു പറയേണ്ടത്. സ്വദേശത്തു വച്ച് അവഗണിക്കുകയും വിദേ ശത്തെത്തുമ്പോള്‍ അവരെ ആലിംഗനം ചെയ്യുകയും ചെയ്യുന്നത് വിദേശഭ്രമമായതുകൊണ്ടല്ലെ. സത്യത്തില്‍ ജീവിക്കാന്‍ വേണ്ടി വിദേശത്തെത്തുന്നവരേക്കാള്‍ അവരെ പിഴിയാന്‍ വി ദേശത്തെത്തുന്നതല്ലെ വിദേശ ഭ്രമം.
ഈ വിദേശഭ്രമം വെടിയണമെന്ന് സഭാനേതൃത്വം പറയുന്നതിനു പിന്നില്‍ മറ്റൊരു രഹസ്യമുണ്ട്. സഭാവിശ്വാസി കള്‍ വിദേശത്തുപോയാല്‍ സഭയ്ക്കുവേണ്ടി മുന്നണി പോരാ ളികളാകാന്‍ ആളുകളെ കിട്ടി ല്ലായെന്നതാണ്. സഭാനേതൃത്വങ്ങളുടെ എക്കാലത്തെയും ത ന്ത്രമായിരുന്നല്ലോ വിശ്വാസികളെ ഇളക്കിവിട്ട് രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ വരുതിയിലാക്കുകയെന്നത്. വിശ്വാസ സംരക്ഷണ റാലികള്‍ നടത്തി അവകാശങ്ങള്‍ നേടിയെടുക്കുകയെന്ന ഓമനപ്പേരില്‍ നടത്തി യിരുന്ന രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രത്തിലെ തന്ത്രം സ്വന്തം കാര്യം സിന്ദാബാദ് എന്നതായിരുന്നു. ഏത് തളര്‍ന്നു കിടക്കുന്നവനേയും സടകുടഞ്ഞെഴുന്നേല്‍പ്പിക്കാന്‍ വിശ്വാസമെന്ന മരുന്ന് മതിയല്ലോ.

വിശ്വാസികള്‍ പട്ടിണിയും പരിവട്ടവുമായി അലഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ മാത്രമെ അവരില്‍ വിശ്വാസമെന്ന വീര്യം കുത്തിക്കയറ്റാന്‍ കഴിയൂ. വിദേശത്തു പോയാല്‍ അതിനാളെ കിട്ടില്ലെന്ന് സഭാ നേതൃത്വ ത്തിന് ഇപ്പോള്‍ മനസ്സിലായി തുടങ്ങി. ചുരുക്കത്തില്‍ പറ ഞ്ഞാല്‍ ചൂടു പായസം കൈയ്യിട്ടുവാരാന്‍ അനുയായികളെ കിട്ടുന്നില്ലായെന്ന്. സഭാ നേതൃ ത്വം വിശ്വാസികള്‍ വിദേശഭ്രമം വെടിയണമെന്ന് പറയാന്‍ പ്ര ധാന കാരണം ഇതു തന്നെയെന്നു പറയേണ്ടിയിരിക്കുന്നു. അതു മനസ്സിലാക്കാന്‍ അതീവ ജ്ഞാനമൊന്നും വേണ്ട സാമാന്യ ബുദ്ധിമതി. യാഥാര്‍ത്ഥ്യ ത്തിലേക്കും മറ്റുമൊന്ന് തിരി ഞ്ഞു നോക്കിയാല്‍ മതി.

ഇത് ഒരു മതത്തില്‍ മാത്രമല്ല എല്ലാ മതത്തിലുമുണ്ട്. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാന്‍ ആളെ കിട്ടാതെ വരുമ്പോഴാണ് ഇത്തരം അപ്രായോഗിക പ്രയോഗങ്ങളും പ്രസ്താവനകളും നടത്തുന്നത്. അതി ലെ പൊള്ളത്തരങ്ങള്‍ വിശ്വാ സികള്‍ തിരിച്ചറുന്നില്ലയെന്നതാണ് സത്യം. അതുകൊണ്ടു തന്നെ മതനേതാക്കന്മാരുടെ ഇ ത്തരം പ്രസ്താവനകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അതില്‍ കുറ്റപ്പെടുത്തേണ്ടത് അന്ധമാ യി ഇവരെ വിശ്വസിക്കുന്ന വിശ്വാസ സമൂഹത്തെയാണ്.
മതത്തിനപ്പുറം മനുഷ്യരെ സ്നേഹിക്കുകയും സഹായി ക്കുകയും ചെയ്തിരുന്ന മത നേതാക്കന്മാര്‍ മലയാള മണ്ണില്‍ ഉണ്ടായിരുന്നു. അവരുടെ മഹത്തായ പ്രവര്‍ത്തികളെപ്പോ ലും മലീമസ്സപ്പെടുത്തുന്നതാ ണ് ഇത്തരം പ്രസ്താവനകള്‍. മതത്തിന്‍റെ മതില്‍ക്കെട്ടിനപ്പു റം മാനവീകതയുണ്ടെന്ന് പഠിപ്പിക്കുകയും കാണിക്കുകയും ചെയ്തിരുന്ന അവരുടെ പ്രവര്‍ത്തികള്‍ക്ക് വിപരീതമായി മതത്തിന്‍റെ മതില്‍ക്കെട്ടിനുള്ളില്‍ മനുഷ്യരെ മയക്കി കിടത്താനുള്ള ശ്രമമാണ് ഇപ്പോ ഴത്തെ മതനേതാക്കന്മാരില്‍ ക്കൂടി കാണുന്നതെന്നത് ദയ നീയമായ ഒരു വസ്തുതയാണ്. ഇതുകൊണ്ട് അവര്‍ക്കല്ലാതെ സമൂഹത്തിനോ സഭയ്ക്കോ യാതൊരു നേട്ടവുമില്ലായെന്ന് വിശ്വാസി സമൂഹം മനസ്സി ലാക്കേണ്ടതാണ്.

ബ്ളസന്‍ ഹൂസ്റ്റന്‍ : blessonhoustonn@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here