സൈബർ ലോകത്ത് സ്‌ത്രീകൾക്ക് എതിരെ കൂടിവരുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് ചലച്ചിത്ര നടി ഭാവന. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യു സി സി സംഘടിപ്പിക്കുന്ന റെഫ്യൂസ് ദ അബ്യൂസ് ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടി.’സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫെെൽ ഉണ്ടാക്കി മറ്റുളളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുക, അല്ലെങ്കിൽ എഴുതുക. കൂടുതലും സ്ത്രീകൾക്കെതിരേയാണ് ഇത്തരം പ്രവണതകൾ നാം കണ്ടു വരുന്നത്. ഞാൻ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കിൽ മറ്റുളളവരുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിലും അത്ര നല്ലതല്ല. പരസ്‌പരം ദയവോടെ പെരുമാറുക’യെന്നാണ് ക്യാമ്പയിനിൽ പങ്കെടുത്ത് നടി പറഞ്ഞത്. നേരത്തെ ഒട്ടനവധി പേർ ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here