ഏഷ്യാ­നെറ്റ് ഫിലിം അവാര്ഡ്സ് നിശ യുണൈട്ടട് മീഡിയയിലൂടെ ഈ അവാര്ഡ് നിശ ഏഷ്യാ­നെ­റ്റില് ഫെബ്രു­വരി 20, 21 തീയ­തി­ക­ളില് രാത്രി 7 മണി മുതല് സംപ്രേ­ഷണം ചെയ്യു­ന്നു.

ചല­ച്ചി­ത്ര- സാമൂ­ഹി­ക- സാംസ്കാ­രിക രംഗത്തെ പ്രമു­ഖ­രുടെ സാന്നി­ധ്യ­ത്തില് കൊച്ചി അങ്ക­മാ­ലി­യിലെ അഡ്ലക്സ് കണ്വന്ഷന് സെന്റ­റില് വച്ച് ഏഷ്യാ­നെറ്റ് ഫിലിം അവാര്ഡ്സ് 2016­-ന്റെ വര്ണ്ണാ­ഭ­മായ അവാര്ഡ് നിശ നട­ത്ത­പ്പെ­ട്ടു.

ലോകമെമ്പാടുമുള്ള യുണൈട്ടട് മീഡിയ വരിക്കാരായ പ്രേക്ഷകരുടെ സ്വീകരണ മുറിയില് ഈ അവാര്ഡ് നിശ ഫെബ്രു­വരി 20, 21 തീയ­തി­ക­ളില് രാത്രി 7 മണി മുതല് സംപ്രേ­ഷണം ചെയ്യു­ന്നു.

ചല­ച്ചിത്ര രംഗത്തെ പ്രമു­ഖ­രായ സിബി മല­യില്, കമല്, ഷീല, മീന, മീര ജാസ്മിന്, പ്രതാപ് പോത്തന്, സുരേഷ് കൃഷ്ണ, റീനു മാത്യു, നമിത പ്രമോ­ദ്, ജോജു, അംബി­ക, പീറ്റര് ഹെയ്ന്, ശിവ­ദ, ഗോപി­സു­ന്ദര്, രാഹുല് മാധ­വ്, കെ.­പി.­എ.സി ലളി­ത. നിക്കി ഗില്റാ­ണി, നിഖി­ത, വിമലാ രാമന്, ബിന്ദു പണി­ക്കര്, മനോജ് കെ. ജയന്, അനു­ശ്രീ, പ്രിയ­ങ്ക, ദീപക് ദേവ്, പ്രിയല് ഗോര്, അനു­പമ പര­മേ­ശ്വ­രന്, ടിനി ടോം, വിജ്യ ബാബു, സിജോയ് വര്ഗീ­സ്, മുത്തു­മ­ണി, അപര്ണ, പാര്വ്വതി രതീ­ഷ്, പത്മ­രാ­ജന് രതീ­ഷ്, ഏഷ്യാ­നെറ്റ് എം.ഡി കെ. മാധ­വന് തുട­ങ്ങി­യ­വര് ഈ നിശ­യില് സന്നി­ഹി­ത­രാ­യി­രു­ന്നു.

മല­യാ­ള­ത്തിന്റെ സ്വകാര്യ അഹ­ങ്കാരം മോഹന്ലാ­ലിന്റെ 36 വര്ഷം നീണ്ട അഭി­നയ ജീവി­ത­ത്തിലെ മുഹൂര്ത്ത­ങ്ങള് ഉള്പ്പെ­ടു­ത്തി­ക്കൊ­ണ്ടുള്ള മോഹന് ലാലും, ബേബി അക്ഷ­ര­യും, ആശാ ശര­ത്തും, സഞ്ചിത ഷെട്ടിയും ചേര്ന്ന് ഒരു­ക്കിയ ഒരു­മ­ണി­ക്കൂര് നീണ്ട ദൃശ്യ­വി­സ്മ­യ­വി­രുന്ന് ഈ നിശ­യുടെ പ്രത്യേക ആകര്ഷ­ണ­മാ­യി­രു­ന്നു.

ചട­ങ്ങില് ലൈഫ് ടൈം അച്ചീ­വ്മെന്റ് പുര­സ്കാരം നേടിയ ഗാന­ഗ­ന്ധര്വ്വന് കെ.­ജെ. യേശു­ദാ­സി­നേ­യും, അഭി­നയ ജീവി­ത­ത്തില് 36 വര്ഷം പൂര്ത്തി­യാ­ക്കിയ മോഹന് ലാലി­നേയും ആദ­രി­ച്ചു.

‘എന്നു നിന്റെ മൊയ്തീന്’ മികച്ച ചിത്ര­മാ­യും, ‘പ്രേമം’ ജന­പ്രിയ ചിത്ര­മാ­യും തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. മികച്ച നടന്- പൃഥ്വി­രാ­ജ്, മികച്ച നടി- പാര്വ്വ­തി, ജന­പ്രിയ നായ­കന് നിവിന് പോളി, മികച്ച സംവി­ധാ­യ­കന് അല്ഫോന്സ് പുത്രന്, ജന­പ്രിയ തമിഴ് നടന് വിക്രം, ജന­പ്രിയ തമിഴ് നടി തൃഷ, സ്വഭാവ നടന് ബിജു മേനോന്, സ്വഭാവ നിട ലെന, സഹ­ന­ടന് സായ് കുമാര്, മികച്ച വില്ലന് നെടു­മുടി വേണു, ഹാസ്യ നടന് അജു വര്ഗീ­സ്, പുതു­മുഖ താരം ദീപ്തി സതി, ബാല­താരം മീനാ­ക്ഷി, തിര­ക്കഥ ആര്.­എസ് വിമല്, സംഗീത സംവി­ധാനം രാജേഷ് മുരു­കേ­ശന്, ഗായ­കന് വിജയ് യേശു­ദാസ്, ഗായിക വിജ­യ­ല­ക്ഷ്മി, ഗാനര­ചന റഫീഖ് അഹ്മ­ദ്, എഡി­റ്റര് മഹേഷ് നാരാ­യ­ണന്, ക്യാമറ ജോമോന് ടി. ജോണ്, പെര്ഫോ­മര് ഓഫ് ദി ഇയര് വിനീത് ശ്രീനിവാ­സന്, സ്പെ­ഷല് ജൂറി അവാര്ഡ് വിജ­യ­രാ­ഘ­വന്, സായ് പല്ലവി തുട­ങ്ങി­യ­വര് അവാര്ഡുകള് ഏറ്റു­വാ­ങ്ങി.

സഹ­നടി കല്പ­ന­യ്ക്കുള്ള പുര­സ്കാരം മകള് ശ്രീമയി ഏറ്റു­വാ­ങ്ങി. മികച്ച പ്രവര്ത്ത­ന­ങ്ങള്ക്കുള്ള അംഗീ­കാ­ര­മായി ബഹു­മുഖ പ്രതിഭ പുര­സ്കാരം ഇന്ന­സെന്റിനും നല്കി.

ആശ ശര­ത്, നവ്യ നായര്, മിയ, സഞ്ചിത ഷെട്ടി, രചന നാരാ­യ­ണന്കു­ട്ടി, പര്വ്വ­തി, വിഷ്ണു­പ്രി­യ, നീരജ് മാധ­വ്, ഇന്വി­സി­ബില് ടീം തുട­ങ്ങി­യ­വ­രുടെ നൃത്ത­വി­സ്മ­യ­ങ്ങ­ളും, റിമി ടോമി, വിനീതി ശ്രീനി­വാ­സന്, വിജയ് യേശു­ദാ­സ്, വിജ­യ­ല­ക്ഷ്മി, യേശു­ദാസ് തുട­ങ്ങി­യ­വ­രുടെ സംഗീ­ത­വി­രുന്നും ജഗ­ദീഷ്, സുരാജ് വെഞ്ഞാ­റ­മൂ­ട്, കലാ­ഭ­വന് ഷാജോണ്, രമേഷ് പിഷാ­രടി തുട­ങ്ങി­യ­വര് ഒരു­ക്കിയ കോമഡി സ്കിറ്റും ആയി­ര­ങ്ങള് അണി­നി­രന്ന സദ­സ്സിനെ ഇള­ക്കി­മ­റി­ച്ചു.

ഈ അവാര്ഡ് നിശ ഏഷ്യാ­നെ­റ്റില് ഫെബ്രു­വരി 20, 21 തീയ­തി­ക­ളില് രാത്രി 7 മണി മുതല് സംപ്രേ­ഷണം ചെയ്യു­ന്നു.

കൂടുതല് വിവരങ്ങള്ക്ക് 1-732-648-0576getNewsImages (33)getNewsImages (34)getNewsImages (35)getNewsImages (36)getNewsImages (38)getNewsImages (37)

LEAVE A REPLY

Please enter your comment!
Please enter your name here